കോവിഡ്: നടക്കുന്നത് അസത്യ പ്രചരണമെന്ന് ചൈന

author-image
athira kk
New Update

ബീജിങ്: ചൈനയിലെ കോവിഡ് സാഹചര്യങ്ങള്‍ സംബന്ധിച്ച് പാശ്ചാത്യ മാധ്യമങ്ങള്‍ അസത്യ പ്രചരണമാണ് നടത്തുന്നതെന്ന് വിദേശകാര്യ മന്ത്രാലയം.
publive-image
തെറ്റായ കണക്കുകലാണ് പുറത്തുവരുന്നത്. കോവിഡ് രോഗികളുടെ എണ്ണം, മരണം, ഗുരുതരമായ രോഗികള്‍ എന്നിവ സംബന്ധിച്ച കണക്കുകള്‍ പാശ്ചാത്യമാധ്യമങ്ങള്‍ പെരുപ്പിച്ച് കാണിക്കുകയാണെന്നും ചൈനീസ് വിദേശകാര്യമന്ത്രാലയം വക്താവ് മാവോ നിങ് ആരോപിച്ചു.

Advertisment

രാജ്യത്തെ കോവിഡ് സാഹചര്യം നിയന്ത്രണവിധേയമാണ്. നാഷണല്‍ ഹെല്‍ത്ത് കമ്മീഷന്റെ കണക്കുപ്രകാരം ചൈനയില്‍ കഴിഞ്ഞ ഒരാഴ്ചക്കിടെ കോവിഡ് ബാധിച്ച് മരിച്ചത് ഏഴ് പേര്‍ മാത്രമാണ്. ഈ ഏഴ് പേരും ബീജിങ്ങിലാണ്. ഷാങ്ഹായ് നഗരത്തില്‍ കോവിഡ് ഗുരുതരമാകുന്നവരുടെ എണ്ണത്തിലും കുറവാണ് കാണുന്നത്. ഇത് ലോക്ഡൗണ്‍ സമയത്തേക്കാള്‍ താഴെയാണെന്നും വിദേശകാര്യമന്ത്രാലയം അവകാശപ്പെടുന്നു.

ചൈനയില്‍ ആദ്യമായി കോവിഡ് സ്ഥിരീകരിച്ച വുഹാനിലും സ്ഥിതി നിയന്ത്രണവിധേയമാണെന്ന് വുഹാന്‍ യൂനിവേഴ്സിറ്റി ആശുപത്രിയിലെ ഐ.സി.യു ഡയറക്ടര്‍ പെങ് ഷിയോങ് പറഞ്ഞു. ഇപ്പോള്‍ ആവശ്യത്തിന് ഐ.സി.യു ബെഡുകളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ആശുപത്രികളിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Advertisment