എഡിന്‍ബറോ: ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്ക് അര്‍ഹമായ അംഗീകാരം നല്‍കുന്നതിന് ഉതകുന്ന നിയമ ഭേദഗതി സ്കോട്ട്ലന്‍ഡ് പാസാക്കി. ഇതു പ്രകാരം, രാജ്യത്ത് ലിംഗമാറ്റത്തിനുള്ള നടപടിക്രമങ്ങള്‍ കൂടുതല്‍ എളുപ്പവും വേഗത്തിലുമാകും.
/sathyam/media/post_attachments/jWLa7fB8PoaFXOSZQ6MH.jpg)
പുരുഷന്‍മാര്‍ക്ക് സ്ത്രീകളുടെ ഇടങ്ങള്‍ അപഹരിക്കാനുള്ള ശ്രമമാണിതെന്ന് ബില്ലിനെ എതിര്‍ക്കുന്ന യാഥാസ്ഥിതിക വിഭാഗം ആരോപിക്കുന്നു.
ഭേദഗതി അനുസരിച്ച്, പതിനാറ് വയസ് മുതല്‍ ലിംഗമാറ്റം ആവശ്യപ്പെടാന്‍ അവകാശമുണ്ട്. നിലവില്‍ ഇത് പതിനെട്ട് വയസാണ്. പതിനെട്ട് മുതല്‍ മുകളിലേക്ക് പ്രായമുള്ള ആവര്‍ക്കം ലിംഗമാറ്റ സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കാനും അവകാശം ലഭിക്കും. ഇതിന് ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. മൂന്നു മാസം മുതല്‍ ആറു മാസം വരെ ആഗ്രഹിക്കുന്ന ലിംഗത്തില്‍ ജീവിച്ചാല്‍ മാത്രം. മുന്‍പ് ഇത് രണ്ടു വര്‍ഷമായിരുന്നു. ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമായിരുന്നു.
പാര്‍ലമെന്റഇല്‍ 86 വോട്ടാണ് ബില്ലിന്‍ അനുകൂലമായി ലഭിച്ചത്. 39 പേര്‍ എതിര്‍ത്തു. ഇത്തരമൊരു ബില്‍ പാസാക്കുന്ന ആദ്യ ബ്രിട്ടീഷ് മേഖലയാണ് സ്കോട്ട്ലന്‍ഡ്. ഡെന്‍മാര്‍ക്ക്, അര്‍ജന്റീന, അയര്‍ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളാണ് മുന്‍പ് സമാന ബില്ലുകള്‍ പാസാക്കിയിട്ടുള്ളത്.