ബര്‍ലിന്‍: ജര്‍മനിയിലെ തൊഴിലാളികളില്‍ മൂന്നിലൊന്നാളുകളും അവരുടെ ജോലി വിടാന്‍ ആഗ്രഹിക്കുന്നവരാണ് പുതിയ പഠന റിപ്പോര്‍ട്ട്. കണ്‍സള്‍ട്ടി സ്ഥാപനമായ മക് കിന്‍സിയാണ് തൊഴിലുടമകളുടെ മനസില്‍ തീ കോരിയിടുന്ന പഠന റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.
ഒമ്പത് യൂറോപ്യന്‍ കമ്പനികളിലായി ജോലി ചെയ്യുന്ന പതിനാറായിരം പേര്‍ക്കിടയിലാണ് ഇവര്‍ സര്‍വേ നടത്തിയത്. ഇതില്‍ 1200 പേരാണ് ജര്‍മനിയില്‍നിന്നുള്ളത്.
ജര്‍മന്‍ തൊഴിലാളികളില്‍ 36 ശതമാനം പേര്‍ തങ്ങളുടെ മാനേജര്‍മാരില്‍ അതൃപ്തി രേഖപ്പെടുത്തുന്നു. 34 പേര്‍ തൊഴില്‍ പുരോഗതിക്കു സാധ്യത കാണുന്നില്ലെന്നും ജോലിക്കയറ്റം പ്രതീക്ഷിക്കാനാവാത്ത സ്ഥിതിയിലാണെന്നും അഭിപ്രായപ്പെടുന്നു.
വരുന്ന മൂന്നു മുതല്‍ ആറു മാസത്തിനുള്ളില്‍ രാജിക്കത്ത് നല്‍കാന്‍ തയാറെടുക്കുകയാണെന്നാണ് 28 ശതമാനം പേര്‍ അറിയിച്ചിരിക്കുന്നത്. ചെയ്യുന്ന ജോലിക്ക് അര്‍ഹമായ വേതനം ലഭിക്കുന്നില്ലെന്നതാണ് ഇവര്‍ പറയുന്ന പ്രധാന കാരണം.
അതേസമയം, ഇപ്പോള്‍ ചെയ്യുന്ന ജോലിയില്‍ തുടരാന്‍ തീരുമാനിച്ചിരിക്കുന്നവരില്‍ അമ്പത് ശതമാനം പേരും പറയുന്നത്, കിട്ടുന്ന വേതനമാണ് അവര്‍ക്കതിനുള്ള പ്രധാന പ്രോത്സാഹനം എന്നാണ്.