25,000 യൂറോയുടെ ക്രിസ്മസ് ട്രീ വിവാദത്തില്‍

author-image
athira kk
New Update

ബര്‍ലിന്‍: ഒബര്‍സ്ററ്ഡോര്‍ഫിലെ അലഗോ ഹോളിഡേ റിസോര്‍ട്ടില്‍ സ്ഥാപിച്ചിരിക്കുന്ന ക്രിസ്മസ് ട്രീയെച്ചൊല്ലി വിവാദം. 24,850 യൂറോ മുടക്കിയാണ് ട്രീ ഇവിടേക്ക് മാറ്റി സ്ഥാപിച്ചിരിക്കുന്നത്. ഈ ചെലവ് തന്നെയാണ് വിവാദത്തിന് അടിസ്ഥാനം.
publive-image
അറുനൂറോളം കിലോമീറ്റര്‍ അകലെ സൗര്‍ലാന്‍ഡില്‍നിന്നാണ് ട്രീ ബവേറിയയിലേക്കു കൊണ്ടുവന്നിരിക്കുന്നത്. 25,000 യൂറോ കൊണ്ട് യുക്തിസഹമായ മറ്റെന്തെല്ലാം കാര്യങ്ങള്‍ ചെയ്യാമായിരുന്നു എന്നാണ് വിമര്‍ശകര്‍ ചോദിക്കുന്നത്.

Advertisment

മുനിസിപ്പാലിറ്റി നേരിട്ടാണ് ട്രീ എത്തിക്കാന്‍ ഒരു കമ്പനിക്ക് കരാര്‍ നല്‍കിയത്. ഹെവി ട്രാന്‍സ്പോര്‍ട്ട് ഉപയോഗിച്ച് ജര്‍മനിയുടെ പകുതിയോളം സഞ്ചരിച്ചാണ് ഇത് എത്തിച്ചിരിക്കുന്നതും.

Advertisment