ചിക്കന്‍ ടിക്ക മസാലയുടെ സ്രഷ്ടാവ് അന്തരിച്ചു

author-image
athira kk
New Update

ഗ്ളാസ്ഗോ: ചിക്കന്‍ പ്രേമികളുടെ ഇഷ്ട വിഭവമായ ചിക്കന്‍ ടിക്ക മസാലയുടെ സ്രഷ്ടാവും ഷെഫുമായ അലി അഹമ്മദ് അസ്ലം (77) അന്തരിച്ചു.
publive-image
സ്കോട്്ലന്‍ഡിലെ ഗ്ളാസ്ഗോയില്‍ അലി അഹമ്മദിന്‍റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന ഷിഷ് മഹല്‍ റെസ്റററന്‍റ് അലിയോടു ള്ള ആദരസൂചകമായി 48 മണിക്കൂര്‍ അടച്ചു.സംസ്കാരം ഗ്ളാസ്ഗോ സെന്‍ട്രല്‍ മോസ്കില്‍ നടന്നു.1964 ല്‍ ആണ് "മിസ്ററര്‍ അലി' എന്നറിയപ്പെടുന്ന ഷെഫ് അലി ഷിഷ് മഹല്‍ റെസ്റററന്‍റ് സ്ഥാപിച്ചത്. 1970 ല്‍ ആണ് അദ്ദേഹം ചിക്കന്‍ ടിക്ക എന്ന വിഭവം കണ്ടെത്തിയത്. യോഗുര്‍ട്ട്, ക്രീം, സുഗന്ധവ്യഞ്ജനങ്ങള്‍, തക്കാളി സോസ് എന്നിവ ചേര്‍ത്താണ് ലോക പ്രശസ്തമായ ചിക്കന്‍ ടിക്ക മസാല തയാറാക്കുന്നത്.

Advertisment

ചിക്കന്‍ ടിക്ക മസാല ബ്രിട്ടന്‍റെ ദേശീയ വിഭവമാണെന്ന് ആളുകള്‍ പറയുന്നു, കാരണം മിക്ക ബ്രിട്ടീഷ് വീടുകളിലും ഇത് ഒരു സാധാരണ വിഭവമാണ്. ചിക്കന്‍ ടിക്ക മസാല ബ്രിട്ടന്‍റെ പ്രിയപ്പെട്ട കറിയാണെന്ന് നിരവധി സര്‍വേകള്‍ കണ്ടെത്തിയിട്ടുണ്ട്.

Advertisment