യുക്രയ്‌ന് ബൈഡന്‍ നല്‍കുന്ന പിന്തുണ നീണ്ടയുദ്ധത്തിന് വഴിയൊരുക്കുമെന്ന് ക്രെംലിൻ

author-image
athira kk
New Update

വാഷിംഗ്ടണ്‍ ഡിസി:  യുക്രെയ്ന്‍ പ്രസിഡന്റ് സെലന്‍സ്‌ക്കിയുടെ വാഷിംഗ്ടണ്‍ സന്ദര്‍ശനത്തില്‍ അമേരിക്കന്‍
പ്രസിഡന്റ് ബൈഡന്‍ വാഗ്ദാനം ചെയ്ത ശക്തമായ പിന്തുണ നീണ്ടയുദ്ധത്തിന് വഴിയൊരുക്കുമെന്ന് മോസ്‌കോ വിദേശകാര്യമന്ത്രാലയം മുന്നറിയിപ്പു നല്‍കി.

Advertisment

publive-image

യുക്രെയ്ന്‍, റഷ്യ യുദ്ധം പത്തുമാസം പിന്നിടുമ്പോള്‍ അമേരിക്കയും സഖ്യകക്ഷികളും റഷ്യക്കെതിരെ നടത്തികൊണ്ടിരിക്കുന്ന ഉപരോധം അപലപനീയമാണെന്നും റഷ്യന്‍ വിദേശകാര്യ വകുപ്പു വക്താവ് മറിയാ സക്കറോവ ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. യുക്രയ്‌ന് അമേരിക്കയും, സഖ്യകകക്ഷികളും എത്രമാത്രം മിലിട്ടറി പിന്തുണ നല്‍കിയാലും അവര്‍ക്ക് ഒന്നും നേടാനാവില്ലെന്നും മറിയ കൂട്ടിചേര്‍ത്തു.

യുക്രയ്ന്‍ പ്രസിഡന്റ് സെലന്‍സ്‌ക്കി അമേരിക്ക നല്‍കുന്ന പിന്തുണക്ക് നന്ദി പറഞ്ഞു കൊണ്ടു വാഷിംഗ്ടണില്‍ കോണ്‍ഗ്രസ്സിന്റെ സംയുക്ത സമ്മേളനത്തില്‍ നടത്തിയ പ്രസ്താവനയാണ് റഷ്യയെ പ്രകോപിപ്പിച്ചത്.

പാട്രിയറ്റ് എയ് ര്‍, മിസ്സൈല്‍ ഡിഫന്‍സ് സിസ്റ്റം തുടങ്ങിയ അതിനൂതനമായ ഉപകരണങ്ങള്‍ യുക്രയ്‌ന് നല്‍കുന്നതിന് 1.8 ബില്യണ്‍ ഡോളറാണ് അമേരിക്കാ വാഗ്ദാനം ചെയ്തിരിക്കുന്നു. ക്രോയ്‌സ് മിസ്സൈലിനെ തകര്‍ക്കുവാന്‍ കഴിയുന്ന ഈ ഉപകരണങ്ങള്‍ യുക്രയ്‌ന് ലഭിക്കുന്നത് റഷ്യക്ക് ആശങ്കയുള്ളവാക്കുന്നു.
എന്നാല്‍ റഷ്യയുടെ മുന്നറിയിപ്പോ, ആശങ്കയോ, അമേരിക്കയോ, യുക്രയ്‌നോ കാര്യമായി എടുക്കുന്നില്ലെന്ന് സെലന്‍സ്‌ക്കിയും, ബൈഡനും പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.

Advertisment