ന്യൂയോർക്ക് : വൈറ്റ് ഹൗസിലെ ഏതാനും ജീവനക്കാർക്ക് ക്രിസ്തുമസ് അവധി നേരത്തെ ആരംഭിച്ചു. കാലാവസ്ഥ ഏറെ പ്രതികൂലമായതു പരിഗണിച്ചാണിത്.
"കുട്ടിയായിരിക്കുമ്പോൾ മഞ്ഞിൽ കളിക്കാൻ രസമാണ്," ബൈഡൻ വ്യാഴാഴ്ച മാധ്യമങ്ങളോടു പറഞ്ഞു. "പക്ഷെ ഇതു പ്രശ്‌നം ഗുരുതരമാണ്. നിങ്ങളുടെ സ്ഥാപനങ്ങൾ അനുവദിക്കുമോ എന്നെനിക്കു അറിയില്ല, പക്ഷെ യാത്ര ചെയ്യാൻ ഉദ്ദേശമുണ്ടെങ്കിൽ ഒഴിവാക്കുക. ഇതു കളിയല്ല.
"ഞാൻ എന്റെ സ്റ്റാഫിനെ ഇപ്പോൾ തന്നെ പോകാൻ അനുവദിച്ചു. അവർക്കു എന്നെ ഫോണിൽ വിളിക്കാം. ഉടൻ പോയില്ലെങ്കിൽ അവരുടെ ജീവൻ അപകടത്തിലാകും.
"മഹാകഠിനമായ കാലാവസ്ഥയാണിത്. ഒക്‌ലഹോമ മുതൽ അങ്ങു വയൊമിങ്ങും മെയിനും വരെ. വളരെ ശ്രദ്ധിക്കണം. എല്ലാവരോടും പറയാനുള്ളത് പ്രാദേശിക താക്കീതുകൾ അവഗണിക്കരുത് എന്നാണ്."
വൈറ്റ് ഹൗസിൽ തന്നെ ക്രിസ്തുമസ് ആഘോഷിക്കുന്ന പ്രസിഡന്റ് അത് കഴിഞ്ഞു വിർജിൻ ഐലൻഡ്‌സിൽ ഒഴിവുകാലം ചെലവഴിക്കാൻ പോകും.