മോസ്കോ: യുക്രെയ്നുമായുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള ചര്‍ച്ചകള്‍ക്ക് റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍ വീണ്ടും സന്നദ്ധത അറിയിച്ചു. യുക്രെയ്നാണ് ചര്‍ച്ചയ്ക്ക് സന്നദ്ധമല്ലാത്തതെന്നാണ് പുടിന്‍ ആരോപിക്കുന്നത്.
മാധ്യമപ്രവര്‍ത്തകര്‍ക്കു മുന്നിലാണ് പുടിന്‍ നയതന്ത്ര പരിഹാരത്തിനുള്ള സാധ്യത അവതരിപ്പിച്ചത്. അധികം വൈകാതെ യുദ്ധം അവസാനിപ്പിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന അദ്ദേഹം പറഞ്ഞു.
യുക്രെയ്ന്‍ പ്രസിഡന്റ് വോലോദിമിര്‍ സെലന്‍സികി കഴിഞ്ഞ ദിവസം അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. നല്‍കിവരുന്ന പിന്തുണ തുടരുമെന്ന് ബൈഡന്‍ സെലന്‍സ്കിയ്ക്ക് ഉറപ്പുനല്‍കി. ഇതിന് പിന്നാലെയാണ് യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പുടിന്റെ പുതിയ പ്രസ്താവന.
അതേസമയം, പുടിന്റെ വാഗ്ദാനത്തെ യുക്രെയ്ന്‍ സംശയത്തോടെയാണ് വീക്ഷിക്കുന്നത്. ചര്‍ച്ച നടത്തുന്ന കാര്യം ഗൗരവത്തോടെയാണോ റഷ്യ കാണുന്നതെന്ന് സംശയമുണ്ടെന്ന് യുഎസും പറയുന്നു.