ബര്‍ലിന്‍: നാണ്യപ്പെരുപ്പവും വിലക്കയറ്റവും നേരിടാന്‍ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കിവരുന്ന ആനുകൂല്യങ്ങള്‍ അതിന്റെ പരിധിയിലേക്കെത്തുകയാണെന്ന് ജര്‍മന്‍ ധനമന്ത്രി ക്രിസ്ററ്യന്‍ ലിന്‍ഡ്നറും നീതികാര്യ മന്ത്രി മാര്‍ക്കോ ബുഷ്മാനും അറിയിച്ചു.
/sathyam/media/post_attachments/bzZjAlhWAgOEOpNkG3Hz.jpg)
ഇത്തരത്തിലുള്ള ആനുകൂല്യങ്ങള്‍ കൂടുതലായി നല്‍കാന്‍ ഉദ്ദേശിക്കുന്നില്ലെന്നു തന്നെയാണ് എഫ് ഡി പി പ്രതിനിധികളായ രണ്ടു മന്ത്രിമാരും അര്‍ധശങ്കയ്ക്കിടയില്ലാത്ത വിധം വ്യക്തമാക്കിയിരിക്കുന്നത്.
2024 വരെ ഗ്യാസ് വില നിയന്ത്രിക്കാന്‍ 200 ബില്യന്‍ യൂറോയും പൗരന്‍മാര്‍ക്ക് നേരിട്ട് ആശ്വാസം നല്‍കാന്‍ മറ്റൊരു 50 ബില്യന്‍ യൂറോയുമാണ് സര്‍ക്കാര്‍ നീക്കിവച്ചിരിക്കുന്നത്. ഇതു തന്നെ ഖജനാവിനു മേല്‍ വലിയ ബാധ്യതയായിക്കഴിഞ്ഞെന്നും മന്ത്രിമാര്‍ ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തിലാണ് കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കേണ്ടതില്ലെന്ന തീരുമാനം.