ബര്‍ലിന്‍: അടുത്ത വര്‍ഷം മുതല്‍ ജര്‍മനിയിലെ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ചെലവുകളില്‍ മാറ്റം വരും.
/sathyam/media/post_attachments/jHTgLxxEUxw1BXV4MDcr.jpg)
രാജ്യത്തെ ആകെ 97 സ്ററാറ്റ്യൂട്ടറി ഹെല്‍ത്ത് ഇന്‍ഷുറേഴ്സില്‍ 48 പേരും പ്രീമിയം വര്‍ധന പ്രഖ്യാപിച്ചു കഴിഞ്ഞു. രാജ്യത്തെ 40.9 മില്യന്‍ ആളുകളെയാണ് ഇതു ബാധിക്കുക.
0.1 മുതല്‍ 0.7 ശതമാനം വരെയാണ് പ്രീമിയത്തിലെ വര്‍ധന വരുന്നത്. പ്രതിവര്‍ഷം 347 യൂറോ വരെ ചെലവ് കൂടാന്‍ ഇതിടയാക്കും.
തൊഴിലാളികളുടെ പ്രീമിയത്തില്‍ പകുതി തൊഴിലുടമയാണ് വഹിക്കുന്നത്. അതിനാല്‍, സ്വയംതൊഴില്‍ മേഖലയിലുള്ളവര്‍ക്ക് ചെലവ് ഇതിലും കൂടും.
ഇനി മുതല്‍ വര്‍ധന സംബന്ധിച്ച് കമ്പനികള്‍ ഓരോ ഉപയോക്താവിനെയും പ്രത്യേകം അറിയിക്കേണ്ടതില്ലാത്തിനാല്‍ പലരും വര്‍ധന സംബന്ധിച്ച അറിയാതിരിക്കാനുള്ള സാധ്യതയും ഏറെയാണ്. മുന്‍പ് ഓരോരുത്തരെയും പ്രത്യേകമായി അറിയിക്കണമെന്ന നിബന്ധനയുണ്ടായിരുന്നു