ജര്‍മന്‍ ഇമിഗ്രേഷന്‍ ഓഫിസുകള്‍ക്കെതിരേ വിദേശികള്‍ക്ക് കടുത്ത പരാതി

author-image
athira kk
New Update

ബര്‍ലിന്‍: ജര്‍മന്‍ ഇമിഗ്രേഷന്‍ ഓഫീസുകളുടെ പ്രവര്‍ത്തനം അസഹനീയമെന്ന് വിദേശ പൗരന്‍മാര്‍. ജര്‍മനിയില്‍ താമസിക്കുന്ന വിദ്യാര്‍ഥികള്‍ അടക്കമുള്ള വിദേശ പൗരന്‍മാരുമായി ജര്‍മന്‍ മാധ്യമ സ്ഥാപനം നടത്തിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തലുകള്‍.
publive-image
മാനസികാരോഗ്യത്തെ പോലും ബാധിക്കുന്ന തരത്തില്‍ മോശമായ പെരുമാറ്റമാണ് നേരിടേണ്ടി വന്നിട്ടുള്ളതെന്ന് പലരും പരാതി പറയുന്നു.

Advertisment

വിസ നീട്ടുന്നതിനും, കണ്‍വര്‍ട്ട് ചെയ്യുന്നതിനും, റെസിഡന്‍സി സ്ററാറ്റസിന് അപേക്ഷിക്കുന്നതിനുമൊക്കെയായി, യൂറോപ്യന്‍ യൂണിയനു പുറത്തു നിന്നു വന്ന് ജര്‍മനിയില്‍ താമസിക്കുന്ന വിദേശികള്‍ക്ക് ഒരിക്കലെങ്കിലും ഇമിഗ്രേഷന്‍ ഓഫീസ് സന്ദര്‍ശിക്കേണ്ടി വരും.

ഓരോ ജര്‍മന്‍ സ്റ്റേറ്റുകളുടെയും അധീനതയിലാണ് അതത് സ്ഥലങ്ങളിലെ ഇമിഗ്രേഷന്‍ ഓഫിസുകള്‍. ഓരോ സ്ഥലത്തും ചട്ടങ്ങളിലും കാര്യമായ വ്യത്യാസങ്ങളുണ്ട്. ബോണ്‍ പോലെ അപൂര്‍വം സ്ഥലങ്ങളില്‍ മാത്രമാണ് നടപടിക്രമങ്ങള്‍ ലളിതമായി പൂര്‍ത്തിയായി കിട്ടുന്നത്. കൊളോണ്‍,ബര്‍ലിന്‍ പോലുള്ള സ്ഥലങ്ങള്‍ നേരേ വിപരീതവുമാണ്.

അതേസമയം, ഇത്തരം ആരോപണങ്ങള്‍ ഇമിഗ്രേഷന്‍ അധികൃതര്‍ നിഷേധിക്കുകയും ചെയ്യുന്നു. 2021ല്‍ ലഭിച്ച റെസിഡന്‍സ് ടൈറ്റില്‍ അപേക്ഷകളില്‍ ഒരു ശതമാനം മാത്രമാണ് നിരസിച്ചതെന്ന് ബര്‍ലിന്‍ ഇമിഗ്രേഷന്‍ ഓഫീസ് സാക്ഷ്യപ്പെടുത്തുന്നു.

 

Advertisment