ബെല്‍ഗ്രേഡ്: ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് ഇനി സെര്‍ബിയ സന്ദര്‍ശിക്കാന്‍ വിസ വേണം. രാജ്യത്തെ വിസ ചട്ടങ്ങള്‍ യൂറോപ്യന്‍ യൂണിയനിലേതിനു സമാനമാക്കുന്നതിന്റെ ഭാഗമായാണ് നടപടി.
/sathyam/media/post_attachments/fxtNSr9KAmou8LDCw8Wz.jpg)
2023 ജനുവരി ഒന്നിന് പുതിയ ചട്ടം പ്രാബല്യത്തില്‍ വരും. അനധികൃത കുടിയേറ്റം തടയാന്‍ ഇത്തരം തീരുമാനങ്ങള്‍ ഉപകരിക്കുമെന്നാണ് സെര്‍ബിയന്‍ സര്‍ക്കാരിന്റെ വിലയിരുത്തല്‍.
നിലവില്‍ ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് സെര്‍ബിയ സന്ദര്‍ശിക്കാന്‍ വിസ ആവശ്യമായിരുന്നില്ല. വര്‍ഷത്തില്‍ മുപ്പത് ദിവസം ഇത്തരത്തില്‍ രാജ്യത്ത് തങ്ങാന്‍ അവകാശമുണ്ടായിരുന്നു.
ഇന്ത്യ കൂടാതെ ഗിനിയ ബിസൗ, ടുണീഷ്യ, ബുറുന്‍ഡി എന്നീ രാജ്യങ്ങളുടെ പൗരത്വമുള്ളവര്‍ക്കും വിസ നിര്‍ബന്ധമാക്കിയിട്ടുണ്ട്.