ബാഗ്ദാദ്: ഇറ്റാലിയന്‍ പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായി ജോര്‍ജിയ മെലോനി ഇറാഖിലെത്തി. ഇറാഖ് പ്രധാനമന്ത്രി മുഹമ്മദ് ശിയ അല്‍ സുഡാനിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സാമ്പത്തിക ബന്ധം ശക്തമാക്കുന്നത് സംബന്ധിച്ച് ചര്‍ച്ച നടത്തി.
/sathyam/media/post_attachments/o4uEgsF7W5awS8lRyTSx.jpg)
കൃഷി, ജലസേചനം, ആരോഗ്യം തുടങ്ങി എല്ലാ മേഖലകളിലും സഹകരണം ശക്തമാക്കണമെന്ന് ഇറാഖ് പ്രധാനമന്ത്രി അഭ്യര്‍ഥിച്ചു. ഇറാഖില്‍ നിക്ഷേപം നടത്താനുള്ള സന്നദ്ധതയും അവര്‍ അറിയിച്ചു. ഇറാഖില്‍ വിന്യസിച്ച ഇറ്റാലിയന്‍ സൈനികരെയും അവര്‍ നേരില്‍ സന്ദര്‍ശിച്ചു.
ഇറ്റാലിയന്‍ പ്രധാനമന്ത്രി എന്ന നിലയില്‍ ജോര്‍ജിയ യൂറോപ്പിനു പുറത്ത് നടത്തുന്ന ആദ്യ പര്യടനം കൂടിയാണിത്. നേരത്തെ ഇറാഖ് പ്രസിഡന്റ് അബ്ദുല്‍ ലത്തീഫ് റാഷിദ് വിമാനത്താവളത്തില്‍ ഇറ്റാലിയന്‍ പ്രസിഡന്റിനെ സ്വീകരിച്ചു.