ഡബ്ലിന്‍ : വിലക്കയറ്റവും പണപ്പെരുപ്പവും മൂലം കഷ്ടപ്പെടുന്ന കുടുംബങ്ങള്‍ക്കായി സര്‍ക്കാര്‍ ബജറ്റില്‍ പ്രഖ്യാപിച്ച ജീവിതച്ചെലവ് പായ്ക്കേജിന്റെ ആനുകൂല്യങ്ങള്‍ അടുത്ത മാസം മുതല്‍ ലഭ്യമാകും. വാടകക്കാരായ ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് 500മുതല്‍ 1000 യൂറോ വരെ ബോണസ് ക്ലെയിം ചെയ്യാനുള്ള അവസരമാണ് സര്‍ക്കാര്‍ നല്‍കുന്നത്.റെന്റ് ടാക്സ് ക്രഡിറ്റ് എന്ന നിലയിലാണ് ആനുകൂല്യം ലഭിക്കുക.രാജ്യത്തുടനീളം വാടകയ്ക്ക് താമസിക്കുന്നവരുടെ ജീവിതച്ചെലവ് ലഘൂകരിക്കാനുള്ള ശ്രമമാണ് ഈ പേയ്‌മെന്റ്.
/sathyam/media/post_attachments/eZa1zIqzSrr7WUCn47jR.jpg)
പുതിയ ടാക്സ് ക്രെഡിറ്റ് 2022 മുതല്‍ 2025 വരെയുള്ള വര്‍ഷങ്ങളില്‍ ലഭ്യമാകും. വിവാഹിതര്‍ക്കും സിവില്‍ പങ്കാളികള്‍ക്കും ഓരോ വര്‍ഷവും പരമാവധി 1,000 യൂറോയുടെ ക്രഡിറ്റാകും ലഭിക്കുക. മറ്റ് സാഹചര്യങ്ങളിലുള്ളവര്‍ക്ക് 500യൂറോയും ലഭിക്കും. നിബന്ധനകള്‍ക്ക് വിധേയമായിട്ടാകും റെന്റ് ടാക്സ് ക്രെഡിറ്റ് ലഭ്യമാവുക.
പ്രിന്‍സിപ്പല്‍ പ്രൈവറ്റ് റസിഡന്‍സ്,ജോലിയ്ക്കും മറ്റും ഉപയോഗിക്കുന്ന മറ്റ് പ്രോപ്പര്‍ട്ടികള്‍,കുട്ടികളുടെ പഠനത്തിന് ഉപയോഗിക്കുന്ന പ്രോപ്പര്‍ട്ടി എന്നിവയ്ക്കൊക്കെ ക്രഡിറ്റ് ലഭിക്കും. റെന്റല്‍ പ്രോപ്പര്‍ട്ടിയുടെ ലൊക്കേഷന്‍,ഉപയോഗം, വാടകയുടെ ഇനം,വാടകക്കാരനും കുട്ടിയും ഭൂവുടമയും തമ്മിലുള്ള ബന്ധം,കുട്ടിയുടെ പ്രായവും അവരുടെ കോഴ്സുമൊക്കെ പരിഗണിച്ച ശേഷമായിരിക്കും ആനുകൂല്യം ലഭിക്കുക.
ഫിനാന്‍സ് ആക്ടില്‍ ഒപ്പുവെച്ചാല്‍ വാടക നികുതി ക്രെഡിറ്റിന്റെ വ്യവസ്ഥകളെക്കുറിച്ചുള്ള വിശദമായ മാര്‍ഗ്ഗനിര്‍ദ്ദേശം പ്രസിദ്ധീകരിക്കും. ക്രെഡിറ്റ് എപ്പോള്‍,എങ്ങനെ ക്ലെയിം ചെയ്യാം എന്നതും മാര്‍ഗ്ഗനിര്‍ദ്ദേശത്തിലുണ്ടാകും.