മിഷൻ ലീഗ് ചിക്കാഗോ രൂപതാ ക്രിസ്‌തുമസ്‌ ആഘോഷം അവിസ്മരണീയമായി

author-image
athira kk
New Update

ചിക്കാഗോ: സീറോ-മലബാർ രൂപതയിലെ ലിറ്റൽ ഫ്ളവർ (ചെറുപുഷ്‌പ) മിഷൻ ലീഗ് സംഘടിപ്പിച്ച ക്രിസ്‌തുമസ്‌ ആഘോഷങ്ങൾ അവിസ്മരണീയമായി. ഡിസംബർ 22ന് ഓൺലൈനിലൂടെ നടത്തപ്പെട്ട ആഘോഷ പരിപാടികൾ, രൂപത അധ്യക്ഷൻ മാർ ജോയി ആലപ്പാട്ട് ഉദ്ഘാടനം ചെയ്‌തു. സിസ്റ്റർ ഡിയാന്ന തെരേസാ സി.എം.സി. ക്രിസ്‌തുമസ്‌ സന്ദേശം നൽകി. മിഷൻ ലീഗ് രൂപത രൂപത ഡയറക്ടർ ഫാ. ജോർജ് ദാനവേലിൽ, പ്രസിഡന്റ് സിജോയ് സിറിയക് , സെക്രട്ടറി ടിസൻ തോമസ്, ജോയിൻറ് ഡയറക്ടർ സിസ്റ്റർ ആഗ്നസ് മരിയ എം.എസ്.എം.ഐ എന്നിവർ സംസാരിച്ചു. ആൻസാന്ദ്രാ സിജോ പരിപാടിയിലെ എംസിയായി പ്രവർത്തിച്ചു.

Advertisment

publive-image

ഫ്‌ളോറിഡ താമ്പാ സേക്രഡ് ഹാർട്ട് ക്‌നാനായ ഫൊറോനാ പള്ളി, നോർത്ത് കരോലിന ഷാർലെറ്റ് സെന്റ് മേരിസ് സിറോ മലബാർ പള്ളി, ടെക്സാസ് പിയർലൻഡ് സെന്റ് മേരിസ് സിറോ മലബാർ പള്ളി, കാലിഫോർണിയ മിൽപിറ്റസ് സെന്റ് തോമസ് സിറോ മലബാർ ഫൊറോനാ പള്ളി, ന്യൂ ജേഴ്‌സി പാറ്റേഴ്‌സൻ സെന്റ് ജോർജ് സിറോ മലബാർ പള്ളി, സൗത്ത് ജേഴ്‌സി സെന്റ് ജൂഡ് സിറോ മലബാർ പള്ളി, ചിക്കാഗോ മാർ തോമാ ശ്ളീഹാ കത്രീഡൽ പള്ളി, ചിക്കാഗോ സേക്രഡ് ഹാർട്ട് ക്‌നാനായ ഫൊറോനാ പള്ളി എന്നിവങ്ങളിൽ നിന്നും മിഷൻ ലീഗ് അംഗങ്ങൾ അവതരിപ്പിച്ച ക്രിസ്‌തുമസ്‌ കരോളുകളും ഓൺലൈൻ മത്സരങ്ങളും ആഘോഷങ്ങൾക്ക് മറ്റു കൂട്ടി.

Advertisment