മറ്റൊരു ഇന്ത്യൻ അമേരിക്കൻ കൂടി ബൈഡൻ  ഭരണകൂടത്തിൽ സുപ്രധാന തസ്തികയിലേക്ക് 

author-image
athira kk
New Update

ന്യൂയോർക്ക് : ഇന്ത്യയിൽ യുഎസ് അംബാസഡർ ആയിരുന്ന റിച്ചാഡ് വർമയെ (54) പ്രസിഡന്റ് ജോ ബൈഡൻ മാനേജ്‌മെന്റ് ആൻഡ് റിസോഴ്സസ് ഡെപ്യൂട്ടി സെക്രട്ടറി ആയി നിയമിച്ചു. ഇന്ത്യയിലെ കേന്ദ്ര സഹമന്ത്രിയുടെ പദവിയുള്ള ഈ ഉന്നത തസ്തികയിൽ എത്തുന്ന ആദ്യത്തെ ഇന്ത്യക്കാരനാണ് വർമ.

Advertisment

publive-image

വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കനു കീഴിലാവും മുഖ്യ ഉപദേഷ്ടാവായി വർമ പ്രവർത്തിക്കുക. സെനറ്റ് അദ്ദേഹത്തിന്റെ നിയമനം അംഗീകരിക്കേണ്ടതുണ്ട്. ഡെമോക്രാറ്റുകൾക്കു ഉപരിസഭയിൽ ഭൂരിപക്ഷം ഉള്ളതു കൊണ്ട് അതൊരു പ്രശ്നമാവില്ല. ഇതിനു മുൻപ് രണ്ടു തവണ സെനറ്റ് അദ്ദേഹത്തിന്റെ നിയമനം അംഗീകരിച്ചിട്ടുമുണ്ട്.

2015 ജനുവരി 16 മുതൽ 2017 ജനുവരി 20 വരെ ഇന്ത്യയിൽ അംബാസഡറായിരുന്ന വർമയെ അന്ന് നിയമിച്ചതു ബരാക്ക് ഒബാമയാണ്. ഒബാമയുടെ കീഴിൽ  അദ്ദേഹം അസിസ്റ്റന്റ് സെക്രട്ടറി ഓഫ് സ്‌റ്റേറ്റും ആയിരുന്നു. അതിനു മുൻപ് ഹാരി റീഡ് സെനറ്റിൽ ഡെമോക്രാറ്റിക്  വിപ് ആയിരിക്കെ വർമ അദ്ദേഹത്തിന്റെ ദേശരക്ഷാ ഉപദേഷ്ടാവായിരുന്നു. റീഡ് പിന്നീട് ഡെമോക്രാറ്റിക് മൈനോറിറ്റി ലീഡർ ആയപ്പോഴും മജോറിറ്റി ലീഡർ ആയപ്പോഴും വർമ തുടർന്നു.

ലീഹൈ യൂണിവേഴ്സിറ്റിയിൽ നിന്ന് ബി എസും അമേരിക്കൻ യൂണിവേഴ്സിറ്റിയുടെ ജെ എസും അമേരിക്കൻ യൂണിവേഴ്സിറ്റിയുടെ ജെ എസും ജോർജ്‌ടൗൺ യൂണിവേഴ്സിറ്റിയിൽ നിന്നു മികവോടെ എൽഎൽ എമ്മും പിന്നീട് പിഎച് ഡിയും നേടി. നിരവധി പുരസ്കാരങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്.

ഇപ്പോൾ വർമ മാസ്റ്റർകാർഡിൽ ചീഫ് ലീഗൽ  ഓഫീസറും ആഗോള നയ വിഭാഗം മേധാവിയുമാണ്. 130 ലേറെ ഇന്ത്യൻ അമേരിക്കൻ പൗരന്മാർ ചുമതലകൾ വഹിക്കുന്ന ബൈഡൻ ഭരണകൂടത്തിലേക്കു സുപ്രധാന സ്ഥാനത്താണ് വർമ എത്തുന്നത്.

Advertisment