ലണ്ടന്‍: ബ്രിട്ടനിലെ ഗാറ്റ് വിക്ക് വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്ത വിമാനത്തിന്റെ വീല്‍ബേയ്ക്കുള്ളില്‍ മൃതദേഹം കണ്ടെത്തി. ആഫ്രിക്കയിലെ ഗാംബിയയില്‍നിന്ന് പുറപ്പെട്ടതാണ് വിമാനം.
/sathyam/media/post_attachments/zkcNLbU8zf5eVKOq6IGA.jpg)
പുരുഷന്റെ മൃതദേഹമാണെന്നും മരിച്ചയാളെ തിരിച്ചറിയാനായിട്ടില്ലെന്നും യു.കെയിലെ സസെക്സ് മെട്രോപോളിറ്റന്‍ പോലീസ് അറിയിച്ചു. രേഖകളില്ലാത്തതിനാല്‍ മരിച്ചയാളുടെ പേര്, പൗരത്വം, യാത്രയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തുടങ്ങിയവയെല്ലാം അജ്ഞാതമാണ്. മരിച്ചയാള്‍ ഗാംബിയന്‍ പൗരനാണോ അല്ലയോ ഇനി ഗാംബിയ വഴി മറ്റൊരിടത്തേക്ക് പോകാന്‍ ആഗ്രഹിച്ചിരുന്നയാളാണോയെന്നും വ്യക്തമല്ല.
മൃതദേഹം പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റി. ഡി.എന്‍.എ. പരിശോധനയ്ക്കുള്ള നടപടികള്‍ ബ്രിട്ടീഷ് പോലീസും ഗാംബിയന്‍ അധികൃതരും നടത്തിവരുന്നു.
നിക്കോഷ്യ ന്മ സൈപ്രസ് ഓര്‍ത്തഡോക്സ് സഭയുടെ പുതിയ ആര്‍ച്ച് ബിഷപ്പായി പാഫോസ് മെത്രാപ്പൊലീത്ത ജോര്‍ജിയോസ് തിരഞ്ഞെടുക്കപ്പെട്ടു. നവംബര്‍ 7 ന് കാലംചെയ്ത ആര്‍ച്ച്ബിഷപ് ക്രിസോസ്ററമോസ് രണ്ടാമന്റെ പിന്‍ഗാമിയായി ഇദ്ദേഹം ഫെബ്രുവരി 16നു ചുമതലയേല്‍ക്കുമെന്നാണു സൂചന.
ഡിസംബര്‍ 18 നു നടന്ന ജനകീയ വോട്ടെടുപ്പില്‍ 6 സ്ഥാനാര്‍ഥികളില്‍ നിന്ന് 3 മെത്രാപ്പൊലീത്തമാര്‍ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 16 അംഗങ്ങളുള്ള സിനഡ് ഇവരില്‍ നിന്ന് ഒരാളെ ആര്‍ച്ച് ബിഷപ്പായി തിരഞ്ഞെടുത്തു. വോട്ടെടുപ്പില്‍ പാഫോസ് മെത്രാപ്പൊലീത്തയ്ക്ക് 11 വോട്ടും ലിമാസോള്‍ മെത്രാപ്പൊലീത്ത അത്താനാസിയോസിന് 4 വോട്ടും ലഭിച്ചു. ഒരു ബിഷപ് വോട്ട് ചെയ്തില്ല.