ലോസ് ആഞ്ജലസ്: ദുരന്തങ്ങളുമായി ബന്ധപ്പെട്ട ഓര്‍മകള്‍ സൂക്ഷിച്ചു വയ്ക്കുന്ന തലച്ചോറിന്റെ പ്രത്യേക ഭാഗം ഗവേഷകര്‍ തിരിച്ചറിഞ്ഞു. പോസ്ററ്ട്രോമാറ്റിക് സ്ട്രെസ് ഡിസോര്‍ഡര്‍ (പി.ടി.എസ്.ടി) പോലുള്ള മാനസിക പ്രശ്നങ്ങള്‍ക്കുള്ള ചികിത്സ കൂടുതല്‍ ഫലപ്രദമാക്കാന്‍ ഇതുപകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ഗവേഷകരാണ് നിര്‍ണായകമായ കണ്ടെത്തലിനു പിന്നില്‍. എലികളിലായിരുന്നു പഠനം. ഇവയുടെ തലച്ചോറില്‍ ഓര്‍മകളുടെ നാഡീകോശങ്ങളുടെ സ്ഥാനമാണ് കണ്ടെത്തിയിരിക്കുന്നത്.
സമീപകാലം മുതല്‍ പതിറ്റാണ്ടുകള്‍ മുമ്പുവരെ സംഭവിച്ച ഭയപ്പെടുത്തുന്നതും ആഘാതമുണ്ടാക്കുന്നതുമായ സംഭവങ്ങള്‍ തലച്ചോറില്‍ സൂക്ഷിച്ചുവെക്കപ്പെടുന്നുണ്ട്. ദുരന്തങ്ങള്‍ക്കുശേഷമുള്ള ഓര്‍മകള്‍ തലച്ചോറില്‍ സൂക്ഷിച്ചുവെക്കപ്പെടുകയും പിന്നീട് ഭയപ്പെടുത്തുന്ന ഓര്‍മകളായി മാറുകയും ചെയ്യുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്.