വത്തിക്കാന്‍ സിറ്റി: സമാധാനം ആരംഭിക്കുന്നത് വ്യക്തികളില്‍ നിന്നാണെന്ന ഓര്‍മപ്പെടുത്തലുമായി ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ക്രിസ്മസ് സന്ദേശം.
/sathyam/media/post_attachments/6EVRi8UeMlrCrJFDl2nN.jpg)
ലോകത്തിന് സമാധാനമാണ് ആവശ്യമാണെന്നും, എല്ലാ കുടുംബങ്ങളിലും വ്യക്തികളിലും സമാധാനം വന്നുചേരാന്‍ സുമനസുള്ള എല്ലാ സ്ത്രീയും പുരുഷനും പ്രവര്‍ത്തിക്കണമെന്നും അദ്ദേഹ ആഹ്വാനം ചെയ്തു. വത്തിക്കാനില്‍ വിശ്വാസികളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ദുര്‍ബലരെയും കുട്ടികളെയും സംരക്ഷിക്കുന്ന ലോകമാണ് ഈ നാടിനാവശ്യം. വത്തിക്കാന്‍: സമ്പത്തിനും അധികാരത്തിനും വേണ്ടി മനുഷ്യര്‍ തമ്മിലടിക്കുമ്പോള്‍ ബലിയാടാകുന്നത് കുട്ടികളുള്‍പ്പടെയുള്ള ദുര്‍ബല വിഭാഗമാണ്.
എത്രയെത്ര യുദ്ധങ്ങള്‍ നമ്മള്‍ കണ്ടു, അതില്‍ ഇരയാക്കപ്പെടുന്നത് അധികാരം കയ്യിലില്ലാത്ത ദുര്‍ബലരാണെന്നും മാര്‍പാപ്പ ഓര്‍മിപ്പിച്ചു.
കാലിത്തൊഴുത്തിലെ യേശുവിന്റെ ജനനം അതേപടി പുനരാവിഷ്കരണമാണ് വത്തിക്കാനില്‍ കണ്ടത്. വര്‍ണാഭമായ ചടങ്ങുകള്‍. സെന്റ് പീറ്റേഴ്സ് ബസലിക്കയില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിച്ചു. ഏഴായിരത്തോളം പേരാണ് ചടങ്ങുകള്‍ക്ക് സാക്ഷ്യം വഹിച്ചത്.