New Update
ബീയ്ജിങ്: പ്രതിദിന കോവിഡ് കണക്കുകള്‍ പ്രസിദ്ധീകരിക്കുന്ന പതിവ് ചൈന അവസാനിപ്പിക്കുന്നു. മൂന്നു വര്‍ഷമായി തുടരുന്ന പതിവാണ് ഇപ്പോള്‍ അവസാനിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
Advertisment
ദേശീയ ആരോഗ്യ കമ്മീഷനാണ് ഈ കണക്കുകള്‍ പുറത്തുവിട്ടിരിന്നത്. ഞായറാഴ്ച മുതല്‍ ഇതുണ്ടാവില്ലെന്ന് കമ്മീഷന്‍ തന്നെയാണ് അറിയിച്ചിരിക്കുന്നത്.ആവശ്യമുള്ള കോവിഡ് വിവരങ്ങള്‍ ചൈനീസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ ഫോര്‍ റെഫറന്‍സ് ആന്റ് റിസേര്‍ച്ച് പ്രസിദ്ധീകരിക്കുമെന്നും ആരോഗ്യ കമീഷന്‍ അറിയിച്ചു.
എന്തുകൊണ്ടാണ് ദൈനംദിന കണക്കുള്‍ പുറത്തു വിടുന്നത് അവസാനിപ്പിക്കുന്നതെന്നോ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ എനെതല്ലാം വിവരങ്ങള്‍ എപ്പോഴെല്ലാമാണ് പുറത്തുവിടുക എന്നോ വിശദീകരിച്ചിട്ടില്ല.