New Update
സാന്‍ഫ്രാന്‍സിസ്കോ: കേംബ്രിഡ്ജ് അനലിറ്റിക്ക ഡേറ്റ ചോര്‍ച്ച സംബന്ധിച്ച കേസ് ഒത്തുതീര്‍പ്പാക്കാന്‍ 72.5 കോടി ഡോളര്‍ നല്‍കാമെന്ന് ഫെയ്സ്ബുക്കിന്റെ മാതൃ കമ്പനിയായ മെറ്റ അറിയിച്ചു. ഇക്കാര്യത്തില്‍ കോടതിയാണ് അന്തിമ തീരുമാനമെടുക്കേണ്ടത്.
Advertisment
രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രചാരണ പരിപാടികള്‍ക്ക് പിന്തുണ നല്‍കുന്ന കേംബ്രിഡജ് അനലറ്റിക്ക എന്ന സ്ഥാപനം ഉള്‍പ്പടെ വിവിധ കമ്പനികള്‍ക്ക് ഫെയ്സ്ബുക്ക് ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ ചോര്‍ത്തിക്കൊടുത്തതു സംബന്ധിച്ച കേസ് ഇപ്പോള്‍ വിചരണാ ഘട്ടത്തിലാണ്.
കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട രേഖകളില്‍ നിന്നാണ് കേസ് തീര്‍പ്പാക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവന്നത്. വാഗ്ദാനം ചെയ്തിരിക്കുന്ന ഈ തുക അടയ്ക്കാന്‍ മെറ്റ ബാധ്യസ്ഥരാണെന്നും അവരെ സംബന്ധിച്ച് ഇതൊരു വലിയ തുകയല്ലെന്നും വിദഗ്ധര്‍ വിലയിരുത്തുന്നു.