കലിഫോണിയ: കലിഫോണിയയിലെ ലോദി നഗരത്തിനു ഇതാദ്യമായി സിക്ക് മത വിശ്വാസിയായ മേയർ. മിക്കി ഹോത്തിയെ 117 ആം മേയറായി നഗരസഭാംഗങ്ങൾ ഏകകണ്ഠമായാണ് തിരഞ്ഞെടുത്തത്. പഞ്ചാബിൽ നിന്നുള്ള മാതാപിതാക്കളുടെ പുത്രനായ ഹോത്തി ജനിച്ചു വളർന്നത് ലോദിയിലാണ്. നേരത്തെ വൈസ് മേയർ ആയിരുന്നു. രണ്ടു വർഷത്തേക്കാണ് അദ്ദേഹം മേയറായി പ്രവർത്തിക്കുക.
"ലോദി സിറ്റിയുടെ മേയറായി തിരഞ്ഞെടുക്കപ്പെട്ടതിൽ അഭിമാനമുണ്ട്," അദ്ദേഹം ട്വീറ്റ് ചെയ്തു. "ലോദി സുരക്ഷിതമായ കുടുംബ നഗരമാണെന്നതു കൊണ്ടാണ് എല്ലാവരും ഇവിടേക്കു വരുന്നത്. ഹിസ്പാനിക്കുകൾ ആദ്യം വന്നു, പിന്നെ ഗ്രീക്കുകാർ, ജർമൻകാർ. മികച്ച ജനങ്ങൾ, മികച്ച വിദ്യാഭ്യാസം, മികച്ച സംസ്കാരം, ഉയർന്ന മൂല്യങ്ങൾ എല്ലാമുള്ള നഗരത്തിൽ എല്ലാവരും കഠിനാധ്വാനം ചെയ്യുന്നു."
2008 ൽ ടോകയ് ഹൈ സ്കൂളിൽ നിന്ന് പാസായ ഹോത്തിയുടെ ഓർമയിൽ 911 പക്ഷെ അസ്വസ്ഥതയാണ്. പലരും മുസ്ലിംകളെയും സിക്കുകാരെയും ശത്രുതയോടെ കണ്ടു. "എന്നാൽ എന്റെ കുടുംബം അതിനെ അതിജീവിച്ചു," അദ്ദേഹം ഓർമ്മിക്കുന്നു.
ഡിസ്‌ട്രിക്‌ട് 5ൽ നിന്നു 2020 നവംബറിലാണ് ഹോത്തി ആദ്യമായി നഗരസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടത്. സാൻഹൊയാക്കിം കൗണ്ടിയിലുള്ള നഗരത്തിലെ ജനസംഖ്യ 67,021 ആണ്.
ആംസ്ട്രോങ് റോഡിലെ സിക്ക് ക്ഷേത്രം പണിയുന്നതിൽ ലോത്തിയുടെ കുടുംബം മുഖ്യപങ്കു വഹിച്ചിട്ടുണ്ട്.