തലവേദനയ്ക്കു കാരണം കണ്ണിന്റെ ക്ലേശമോ? ഈ ലക്ഷണങ്ങളിലൂടെ മനസ്സിലാക്കാം...

author-image
athira kk
New Update

തിരുവനന്തപുരം : തലവേദന വരാത്തവരായി ആരും ഉണ്ടാവില്ല. തലവേദന വന്നു എന്നു കരുതി അത്ര വിഷമിക്കാനും ഇല്ല. എന്നാൽ ചിലപ്പോൾ തലവേദന മറ്റ് പല പ്രശ്നങ്ങളുടെയും ലക്ഷണമാകാം. തലവേദനയുടെ തീവ്രതയും തലയുടെ ഏതു ഭാഗത്താണ് വേദന എന്നതിനെ അടിസ്ഥാനമാക്കിയും എല്ലാം കാരണങ്ങൾ കണ്ടെത്താൻ കഴിയും. കാഴ്ച മങ്ങുന്നതു മൂലമോ കണ്ണിനുണ്ടാകുന്ന സ്ട്രെയ്ൻ മൂലമോ ഇത്തരത്തിൽ തലവേദന ഉണ്ടാകാം. 

Advertisment

രണ്ടു കണ്ണുകളുടെയും ഫോക്കസിങ് ശരിയാകാതെ വരുന്നതു മൂലം തലവേദന ഉണ്ടാകാം. കംപ്യൂട്ടറിന്റെയോ ടെലിവിഷൻ സ്ക്രീനിന്റെയോ മുന്നിൽ കൂടുതൽ സമയം ചെലവഴിക്കുമ്പോഴും തലവേദന വരാം.

കണ്ണിനുണ്ടാകുന്ന സ്ട്രെയ്ൻ മൂലമുള്ള തലവേദന കുറച്ചു സമയം വിശ്രമിച്ചാൽ മാറും. കണ്ണിന് പരിക്കു പറ്റിയതു കൊണ്ടല്ല ഈ തലവേദന വരുന്നത്. മറിച്ച് കണ്ണിന്റെ പേശികൾക്കുണ്ടാകുന്ന സ്ട്രെയ്ൻ മൂലമാണിത്. കണ്ണിന്റെ സ്ട്രെയ്ൻ മൂലമുണ്ടാകുന്ന തലവേദനയുടെ ലക്ഷണങ്ങള്‍ ഇവയാണ്.

∙കൂടുതൽ സമയം സ്ക്രീനിനു മുന്നിൽ ചെലവിടുമ്പോഴോ അധികസമയം വായിച്ചാലോ തലവേദന വരുക.

∙കംപ്യൂട്ടറും ടിവിയും ഒന്നും നോക്കാതെ കുറച്ചു സമയം ഇരുന്നാലോ ചെറുതായി മയങ്ങിയാലോ തലവേദന കുറയുക. 

∙ഇത്തരത്തിലുള്ള തലവേദന വരുമ്പോൾ ഓക്കാനമോ ഛര്‍ദിയോ ഒന്നും ഉണ്ടാവില്ല. 

∙വേദന മിക്കവാറും കണ്ണിനു പുറകിലോ കണ്ണിനു ചുറ്റുമോ ആയിരിക്കും.

കണ്ണിനു ക്ലേശം ഉണ്ടാക്കുന്ന ഒരു കാര്യം ശരിയല്ലാത്ത കാഴ്ച ആണ്. കാഴ്ച ശരിയായില്ലെങ്കിൽ കണ്ണിന് പ്രതിബിംബം രൂപപ്പെടുത്താൻ കൂടുതൽ പരിശ്രമിക്കേണ്ടി വരും. ഇത് കണ്ണിന് വളരെയധികം സ്ട്രെയ്ൻ ഉണ്ടാക്കും. കണ്ണട ആവശ്യമുണ്ട് എന്നതിന്റെ ചില ലക്ഷണങ്ങൾ ഇവയാണ്. 

1. മങ്ങിയ ദൂരക്കാഴ്ച

2. അടുത്തുള്ളതും അകലെയുള്ളതുമായ വസ്തുക്കളെ മങ്ങിക്കാണുക, വ്യക്തമല്ലാതിരിക്കുക

3. രാത്രിയിൽ കാഴ്ച കുറഞ്ഞു വരുക. രാത്രിയിൽ കാണാൻ പ്രയാസം അനുഭവപ്പെടുക

4. വായിക്കാനും ടൈപ്പ് ചെയ്യാനും ഉള്ള വേഗം കുറഞ്ഞു വരുക

5. കണ്ണിന് ക്ലേശം അനുഭവപ്പെടുന്നതു മൂലം തുടർച്ചയായ തലവേദന വരുക.

6. വെളിച്ചം കുറഞ്ഞുസമയത്തോ മങ്ങിയ വെളിച്ചത്തിലോ ഗ്ലെയർ അടിക്കുക ഇതെല്ലാം കണ്ണടവയ്ക്കേണ്ട സമയം ആയതിന്റെ സൂചനയാണ്

Advertisment