ബീജിങ്: ഇന്ത്യയുടെ വടക്കുകിഴക്കന്‍ അതിര്‍ത്തിയില്‍ ചൈന നിരന്തരം അതിക്രമം നടത്തുന്നതിനു പിന്നിലുള്ള യഥാര്‍ഥ ലക്ഷ്യം അത്യപൂര്‍വമായ നാട്ടുമരുന്നുകളെന്ന് സൂചന.
ഇന്‍ഡോ പെസഫിക് സെന്റര്‍ ഫോര്‍ സ്ട്രാറ്റജിക് കമ്യുണിക്കേഷനാണ് ഇങ്ങനെയൊരു സാധ്യത മുന്നോട്ടു വയ്ക്കുന്നത്. കോര്‍ഡിസെപ്സ് എന്ന ചിത്രശലഭപ്പുഴു ഫംഗസ് അഥവാ ഹിമാലയന്‍ ഗോള്‍ഡ് ചൈനയുടെ ലക്ഷ്യങ്ങളില്‍ പ്രധാനമാണെന്ന് സംഘടന പറയുന്നു. ഈ ഹിമാലയന്‍ ഗോള്‍ഡ് എന്ന പച്ചമരുന്നിന് ചൈനയില്‍ വന്‍ വിലയാണ്. അവിടത്തെ പരമ്പരാഗത ചികിത്സാ രീതികളില്‍ ഇതുപയോഗിക്കുന്നുണ്ട്.
2022ല്‍ കോര്‍ഡിസെപ്സിന്റെ മാര്‍ക്കറ്റ് വില 1072.50 മില്യണ്‍ യു.എസ് ഡോളറാണ്. കോര്‍ഡിസെപ്സിന്റെ വന്‍ ഉത്പാദകരും കയറ്റുമതിക്കാരും ചൈനയാണ്. എന്നാല്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി ചൈനയിലെ ക്വിങ്ഹായിയില്‍ കോര്‍ഡിസെപ്സ് വിളവെടുപ്പ് കുറഞ്ഞു.
ശാസ്ത്രീയ തെളിവുകളില്ലെങ്കിലും ചൈനയില്‍ വൃക്ക തകരാറുകള്‍ മുതല്‍ വന്ധ്യതയടക്കമുള്ള പല പ്രശ്നങ്ങള്‍ക്കും കോര്‍ഡിസെപ്സാണ് മരുന്നായി ഉപയോഗിക്കുന്നത്.
ഹിമാലയത്തിന്റെ ഇന്ത്യന്‍ മേഖലകളിലാണ് ഇത് ഏറെ കണ്ടുവരുന്നത്. ചൈനയിലെ ക്വിങ്ഹായ്~ടിബറ്റന്‍ പീഠഭൂമിയുടെ ഉന്നതങ്ങളിലും ഇവ കാണപ്പെടുന്നുണ്ട്. ടിബറ്റന്‍ പീഠഭൂമിലയിലെ വീടുകളിലെ 80 ശതമാനത്തിന്റെയും വരുമാനം കോര്‍ഡിസെപ്സ് ഫംഗസ് വില്‍പ്പനയിലൂടെയാണ് ലഭിക്കുന്നത്.