ഓസ്ട്രിയയിലെ മഞ്ഞിടിച്ചില്‍: 8 പേരെ രക്ഷിച്ചു

author-image
athira kk
New Update

വിയന്ന: ഓസ്ട്രിയയിലെ സ്കീ റിസോര്‍ട്ടിലുണ്ടായ മഞ്ഞിടിച്ചിലില്‍ കാണാതായ പത്തു പേരില്‍ എട്ടു പേരെയും രക്ഷപെടുത്തി. രണ്ടു പേര്‍ക്കായി അന്വേഷണം തുടരുന്നു.
publive-image

Advertisment

വോറാരിബെര്‍ഗിലെ ലെക്ക് ആന്‍ഡ് സുര്‍സ് മേഖലയിലാണ് മഞ്ഞിടിച്ചിലുണ്ടായത്.

പ്രത്യേക പരിശീലനം സിദ്ധിച്ച നായകളും ഹെലികോപ്റ്ററുകളും ഉപയോഗിച്ചാണ് തെരച്ചില്‍ നടത്തുന്നത്. രക്ഷാ പ്രവര്‍ത്തകരും മൗണ്ടന്‍ റെയില്‍വേ ജീവനക്കാരും പങ്കെടുക്കുന്നു.

അപകടത്തില്‍ 2പേര്‍ക്ക് പരിക്കേറ്റതായി പോലീസ് പറഞ്ഞു. ഒരാള്‍ സ്വയം മോചിതനായി ആശുപത്രിയിലെത്തി.

കാണാതായ രണ്ട് പേരെക്കുറിച്ച് ഞങ്ങള്‍ക്ക് ഇപ്പോഴും വിവരമൊന്നുമില്ല, തിരച്ചില്‍ തുടരുകയാണ്,രക്ഷാപ്രവര്‍ത്തനത്തെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ ഉത്തരവാദിയായ ടൂറിസ്ററ് ഓഫീസ് മേധാവി പറഞ്ഞു.

വാരാന്ത്യത്തില്‍ പ്രദേശത്ത് ഉയര്‍ന്ന ഹിമപാത സാധ്യതയുണ്ടെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

Advertisment