കാഠ്മണ്ഡു: നേപ്പാളില്‍ കമ്യൂണിസ്ററ് നേതാവ് പ്രചണ്ഡ പ്രധാനമന്ത്രിയാകും. പുഷ്പ കമല്‍ ദഹല്‍ എന്നാണ് യഥാര്‍ഥ പേര്. മൂന്നാം തവണയാണ് പ്രധാനമന്ത്രിയാകുന്നത്.
ഇന്ത്യ വിരുദ്ധ നിലപാടുകളുടെയും ചൈനീസ് പക്ഷപാതിത്വത്തിന്റെയും പേരില്‍ കുപ്രസിദ്ധനാണ് പ്രചണ്ഡ. തൂക്കു പാര്‍ലമെന്റ് നിലവില്‍ വന്ന നേപ്പാളില്‍, കൂട്ടുകക്ഷി ധാരണ അനുസരിച്ച് രണ്ടര വര്‍ഷത്തേക്കാണ് പ്രചണ്ഡയ്ക്ക് പ്രധാനമന്ത്രിസ്ഥാനം നല്‍കുന്നത്.
പ്രതിപക്ഷമായ കമ്മ്യൂണിസ്ററ് യുണിഫൈഡ് മാര്‍ക്സിസ്ററ് ലെനിനിസ്ററ് പാര്‍ട്ടിയും മറ്റ് ചെറുകക്ഷികളുടേയും പിന്തുണയോടെയാണ് പ്രചണ്ഡ പ്രധാനമന്ത്രി സ്ഥാനത്തേക്ക് എത്തുന്നത്. 275 അംഗ സഭയില്‍ 165 അംഗങ്ങളുടെ പിന്തുണ പ്രചണ്ഡ ഉറപ്പാക്കിക്കഴിഞ്ഞു.
13 വര്‍ഷത്തോളം ഒളിവിലായിരുന്ന പ്രചണ്ഡ സി.പി.എന്‍~മാവോയിസ്ററ് പാര്‍ട്ടി സായുധ പോരാട്ടം അവസാനപ്പിച്ചതിന് പിന്നാലെയാണ് മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് എത്തുന്നത്. 1996 മുതല്‍ 2006 വരെ മോവോയിസ്ററ് രീതികളില്‍ സായുധ പോരാട്ടത്തിന് ശ്രമിച്ച പ്രചണ്ഡ, 2006ല്‍ സമാധാന ഉടമ്പടിയില്‍ ഒപ്പുവെച്ചാണ് രാഷ്ട്രീയത്തിലേക്ക് എത്തുന്നത്.