ഡബ്ലിന്‍: ഉക്രൈന്‍ യുദ്ധവും ഇ യു ഉപരോധത്തെയും തുടര്‍ന്ന് തടഞ്ഞുവെച്ച അയര്‍ലണ്ട് ആസ്ഥാനമായ ലീസിംഗ് സ്ഥാപനങ്ങളുടെ വിമാനങ്ങള്‍ വിലയ്ക്ക് വാങ്ങുന്നത് റഷ്യ പരിഗണിക്കുന്നു. ഉക്രൈയ്ന്‍ ആക്രമണത്തെ തുടര്‍ന്ന് 400 ലധികം വിമാനങ്ങളാണ് റഷ്യയില്‍ കുടുങ്ങിയത്.ഇവയില്‍ ചിലത് വാങ്ങുന്നതിനെക്കുറിച്ചും റഷ്യന്‍ എയര്‍ലൈന്‍സ് പാശ്ചാത്യ ലീസിംഗ് സ്ഥാപനങ്ങളുമായി ചര്‍ച്ചകള്‍ നടത്തിവരികയാണ്.
/sathyam/media/post_attachments/BadVggafzO6BLWDDDoED.jpg)
എന്നാല്‍ ഈ നടപടിക്ക് യൂറോപ്യന്‍ യൂണിയന്റെ അംഗീകാരം മോസ്‌കോയും പാശ്ചാത്യ രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ശീതസമരത്തിലെ ഇളവും ആവശ്യമാണ്. ഈ ഇടപാടു സംബന്ധിച്ച ചര്‍ച്ചകള്‍ തുടരുകയാണ്.എന്നിരുന്നാലും യൂറോപ്യന്‍ യൂണിയന്റെ അംഗീകാരം ലഭിക്കുമോയെന്ന് ഉറ്റുനോക്കുകയാണ് ലോകം.
അയര്‍ലണ്ട് ആസ്ഥാനമായ ലെസര്‍മാര്‍ക്കും ഇന്‍ഷുറര്‍മാര്‍ക്കും മള്‍ട്ടി ബില്യണ്‍ ഡോളര്‍ ബില്‍ കുറയ്ക്കാനാകുന്നതാകും ഈ തീരുമാനമെന്നാണ് കരുതുന്നത്. ഒപ്പം റഷ്യന്‍ എയര്‍ലൈനുകള്‍ക്ക് വിമാനങ്ങളുടെ ഉടമസ്ഥാവകാശം ഉറപ്പാക്കാനും കഴിയും.
യുദ്ധത്തിന് മുമ്പ് വിമാനം വാടകയ്ക്ക് എടുക്കുന്നവരുടെ പ്രധാന വിപണിയായിരുന്നു റഷ്യ.അവയില്‍ മിക്കവയും അയര്‍ലണ്ടിലുള്ളവയായിരുന്നു. കമ്പനികള്‍ ബോയിംഗില്‍ നിന്നും എയര്‍ബസില്‍ നിന്നും ജെറ്റുകള്‍ വാങ്ങി റഷ്യന്‍ എയര്‍ലൈനുകള്‍ക്ക് പാട്ടത്തിന് നല്‍കുകയായിരുന്നു ചെയ്തിരുന്നത്.
എന്നാല്‍ റഷ്യക്കെതിരെ പാശ്ചാത്യ ഉപരോധം വന്നതോടെ പാട്ടക്കമ്പനികള്‍ ഈ കരാറുകള്‍ റദ്ദാക്കാന്‍ നിര്‍ബന്ധിതരായി. മോസ്‌കോ അവിടെയുണ്ടായിരുന്ന വിമാനങ്ങളെ പോകാന്‍ അനുവദിച്ചതുമില്ല. ഇതോടെ 10 ബില്യണ്‍ ഡോളര്‍ വിലമതിക്കുന്ന വിമാനങ്ങളാണ് റഷ്യയില്‍ കുടുങ്ങിയത്. പാട്ടക്കാരാകട്ടെ അവരുടെ ഇന്‍ഷ്വറന്‍സ് കമ്പനികള്‍ക്കെതിരെ ക്ലെയിമുകളുമായി രംഗത്തും വന്നു. അതിനിടെ ഈ ഇടപാടു സംബന്ധിച്ച കേസ് ഡബ്ലിന്‍ ഹൈക്കോടതിയിലുമെത്തി.
റഷ്യന്‍ എയര്‍ലൈനുകള്‍ പല ജെറ്റുകളും പ്രവര്‍ത്തിപ്പിക്കുന്നത് തുടരുന്നുണ്ട്. എന്നിരുന്നാലും അത് പൂര്‍ണ്ണമായും പ്രായോഗികമായിട്ടില്ല.ലോകത്തിലെ ഏറ്റവും വലിയ വാടകക്കാരായ എയര്‍ ക്യാപ്, എസ് എംബിസി ഏവിയേഷന്‍ ക്യാപിറ്റല്‍, അവലോണ്‍ എന്നിവ ഇത്തരം ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം. എന്നാല്‍ ഇക്കാര്യം ഇവര്‍ സ്ഥിരീകരിച്ചിട്ടില്ല.