സെര്‍ബിയ ~കൊസോവോ സംഘര്‍ഷം യൂറോപ്പ് വീണ്ടും ഭീതിയില്‍

author-image
athira kk
New Update

ബ്രസല്‍സ്:കഴിഞ്ഞ 10 മാസമായി നടക്കുന്ന റഷ്യ ൈ്രകയിന്‍ യുദ്ധത്തിന്റെ പിന്നാലെ യൂറോപ്പിനെ വീണ്ടും ഭീതിയിലാഴ്ത്തി സെര്‍ബിയ~ കൊസോവോ സംഘര്‍ഷം. സെര്‍ബിയയില്‍ നിന്ന് വേര്‍പിരിഞ്ഞ് സ്വതന്ത്രമായ കൊസോവോയ്ക്ക് എതിരെ സൈന്യത്തെ അണിനിരത്തിയ സെര്‍ബിയന്‍ നീക്കമാണ് യുദ്ധഭീതി വിതക്കുന്നത്.
publive-image

Advertisment

അല്‍ബേനിയന്‍ വംശജര്‍ക്ക് ഭൂരിപക്ഷമുള്ള കൊസോവോയിലെ സെര്‍ബിയന്‍ വംശജരെ സംരക്ഷിക്കാനെന്ന വ്യാജേനയാണ് സൈന്യത്തെ അതിര്‍ത്തിയില്‍ കൂടുതലായി വിന്യസിച്ചത്. കൊസോവോ അതിര്‍ത്തിയിലെ സൈനികരുടെ എണ്ണം അയ്യായിരമായി ഉയര്‍ത്താനും സെര്‍ബിയന്‍ പ്രസിഡന്‍റ് ഉത്തരവിട്ടു.

1998~99 ലെ രക്തരൂഷിത യുദ്ധത്തിനൊടുവിലാണ് കൊസോവോ സെര്‍ബിയയില്‍ നിന്ന് മോചിതമായത്. യുഎസ് ഉള്‍പ്പടെയുള്ള ലോകരാജ്യങ്ങള്‍ കൊസോവോയെ സ്വതന്ത്ര രാജ്യമായി അംഗീകരിച്ചെങ്കിലും സെര്‍ബിയ തയാറായില്ല.

Advertisment