എമരിറ്റസ് മാര്‍പാപ്പ ബെനഡിക്ട് പതിനാറാമന്‍ അതീവ ഗുരുതരാവസ്ഥയില്‍

author-image
athira kk
New Update

വത്തിക്കാന്‍സിറ്റി:എമരിറ്റസ് പോപ്പ് ബെനഡിക്ട് ഗുരുതരാവസ്ഥയിലാണന്നും വത്തിക്കാന്‍ ആശങ്കയിലാണന്നും റിപ്പോര്‍ട്ട്.95 വയസായ പോപ്പ് എമിരിറ്റസ് ബെനഡിക്ട് പതിനാറാമന്‍ ഗുരുതരാവസ്ഥയിലാണെന്ന് അദ്ദേഹത്തിന്റെ പിന്‍ഗാമിയായ ഫ്രാന്‍സിസ് മാര്‍പാപ്പ ബുധനാഴ്ച അറിയിച്ചത്.
publive-image

Advertisment

ഫ്രാന്‍സിസ് പാപ്പാ തന്റെ മുന്‍ഗാമിക്ക് വേണ്ടി പ്രാര്‍ത്ഥിക്കാന്‍ അഭ്യര്‍ത്ഥിച്ചു. എമരിറ്റസ് പാപ്പാ തീര്‍ത്തും രോഗിയാണ്. അവസാനം വരെ സഭയോടുള്ള സ്നേഹത്തിന്റെ ഈ സാക്ഷ്യത്തില്‍ അദ്ദേഹത്തെ ആശ്വസിപ്പിക്കാനും പിന്തുണയ്ക്കാനും കര്‍ത്താവിനോട് അപേക്ഷിക്കുക, ഫ്രാന്‍സിസ് പാപ്പാ പറഞ്ഞു. ഇതില്‍ കൂടുതലായി ഒരു വിശദാംശങ്ങളും ഫ്രാന്‍സിസ് പപ്പാ നല്‍കിയില്ല.

സമീപ മാസങ്ങളില്‍, പോപ്പ് എമിരിറ്റസ് വളരെ ദുര്‍ബലനാണ്. ബെനഡിക്റ്റ് പതിനാറാമന്റെ സന്തതസഹചാരിയും ഏറ്റവും അടുത്ത വിശ്വസ്തനുമായ ആര്‍ച്ച് ബിഷപ്പ് ജോര്‍ജ് ഗെന്‍സ്വൈന്‍ പറഞ്ഞു. ബെനഡിക്റ്റ് പാപ്പായ്ക്ക് സംസാരിക്കാന്‍ പ്രയാസമാണ്, മന്ത്രിക്കാന്‍ മാത്രമേ കഴിയൂ. സ്പീച്ച് തെറാപ്പിസ്ററ് ആഴ്ചയില്‍ രണ്ടുതവണ പാപ്പായെ തെറാപ്പിയ്ക്ക് വിധേയനാക്കുന്നുണ്ട്. എങ്ങനെ സംസാരിക്കണമെന്ന് പൂര്‍ണ്ണമായും മറക്കാതിരിക്കാന്‍ പാപ്പായെ സഹായിക്കുന്ന തെറാപ്പിയാണ്. പക്ഷേ, ദിവസവും കൂടെയുള്ളവര്‍ക്ക് മാത്രമേ പാപ്പായെ ഇപ്പോള്‍ മനസ്സിലാക്കാന്‍ കഴിയൂ.

വര്‍ഷങ്ങളായി ബെനഡിക്ട് പാപ്പായുടെ ആരോഗ്യനില സംബന്ധിച്ച് ആശങ്കകള്‍ നിലനിന്നിരുന്നു. 2020 ല്‍ അദ്ദേഹം ബവേറിയയില്‍ സഹോദരന്‍ ജോര്‍ജ്ജ് റാറ്റ്സിംഗറെ സന്ദര്‍ശിച്ചിരുന്നു. അന്നും വീല്‍ചെയറിനെ ആശ്രയിച്ചു. സന്ദര്‍ശനത്തിന് തൊട്ടുപിന്നാലെ, ബെനഡിക്റ്റ് പാപ്പാ രോഗബാധിതനായി.

ജര്‍മനിയിലെ ബവേറിയ സംസ്ഥാനത്തിലെ മാര്‍ക്ക്റ്റല്‍ അം ഇന്നില്‍ ആണ് ജോസഫ് റാറ്റ്സിംഗര്‍ എന്ന എമരിറ്റസ് പാപ്പാ ജനിച്ചത്. മാര്‍പാപ്പയായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ബെനഡിക്ട് പതിനാറാമനായി പേരു സ്വീകരിച്ച് 2005 ഏപ്രില്‍ 19 മുതല്‍ 2013 ഫെബ്രുവരി 28 ന് രാജിവെക്കുന്നത് വരെ റോമന്‍ കത്തോലിക്കാ സഭയുടെ തലവനും വത്തിക്കാന്‍ സിറ്റിയുടെ അധിപനും ആയിരുന്നു. 600 വര്‍ഷത്തിനിടെ സ്വമേധയാ രാജിവയ്ക്കുന്ന ആദ്യത്തെ മാര്‍പാപ്പയാണ് ബെനഡിക്ട് പതിനാറാമന്‍.

Advertisment