ബര്‍ലിന്‍: കൊളോണ്‍ അതിരൂപതയില്‍ 2023 ജനുവരി 1 മുതല്‍ പരിഷ്കരിച്ച സഭാ തൊഴില്‍ നിയമം ബാധകമാകും. കര്‍ദ്ദിനാള്‍ റെയ്നര്‍ മരിയ വോള്‍ക്കി പുതിയ അടിസ്ഥാന ഉത്തരവ് ആവശ്യമായ നിയമ രൂപത്തില്‍ പ്രത്യേക ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ചതോടെ പുതിയ സഭാ തൊഴില്‍ നിയമം നടപ്പിലാക്കുന്ന ആദ്യത്തെ ജര്‍മ്മന്‍ രൂപതകളിലൊന്നായി കൊളോണ്‍ അതിരൂപതയെ മാറ്റി.
/sathyam/media/post_attachments/ymDt8HpTfEzRsT6rgzl7.jpg)
നവംബര്‍ അവസാനം, ജര്‍മ്മന്‍ ബിഷപ്പുമാര്‍ പള്ളി സേവനത്തിന്റെ പുതിയ അടിസ്ഥാന ക്രമം തീരുമാനിച്ചതിന്റെ അടിസ്ഥാനത്തില്‍ നിയമപരമായി ഫലപ്രദമാകാന്‍ ഓരോ പ്രാദേശിക ബിഷപ്പിനും നടപ്പിലാക്കാന്‍ അനുമതി നല്‍കിയിരുന്നു.