ഡബ്ലിന്‍ : ലോകമെമ്പാടുമൊപ്പം അയര്‍ലണ്ടിലും കോവിഡ് ബാധിതരേറുന്നു.ഒപ്പം ഐ സി യു പ്രവേശനവും.രോഗികളുടെ ആരോഗ്യം കൂടുതല്‍ മോശമാകുന്ന സ്ഥിതിയുമുണ്ട്. ഇത് വളരെ ആശങ്കയുളവാക്കുന്നതാണ്. കോവിഡ് ബാധിച്ച് 703 പേര്‍ ആശുപത്രിയിലെത്തിയപ്പോള്‍ അവരില്‍ 32 പേരെ ഐസിയുവില്‍ പ്രവേശിപ്പിക്കേണ്ടിവന്നു.
ക്രിസ്മസ് .പുതുവല്‍സര ആഘോഷ കാലമായതിനാല്‍ വന്‍ തോതില്‍ ഇനിയും കേസുകള്‍ വര്‍ധിക്കുമെന്നാണ് എച്ച്് എസ് ഇ കരുതുന്നത്.കഴിഞ്ഞ ദിവസം 656 പേരാണ് ആശുപത്രിയിലെത്തിയിരുന്നത്. 47 രോഗികളാണ് ഒറ്റ ദിവസം കൂടിയത്.ഡിസംബര്‍ 23ന് കണക്കനുസരിച്ച് 667 പേര്‍ കോവിഡ് ബാധിച്ച് ആശുപത്രിയില്‍ ചികില്‍സ തേടിയിരുന്നു.
രോഗ ബാധ തടയുന്നതിന് ക്രിസ്മസിന് മുമ്പുള്ള ദിവസങ്ങളില്‍ യാത്ര കുറയ്ക്കണമെന്നും പനി പോലെയുള്ള ലക്ഷണങ്ങളുണ്ടെങ്കില്‍ വീട്ടില്‍ തന്നെ കഴിയണമെന്നും ചീഫ് മെഡിക്കല്‍ ഓഫീസര്‍ പ്രൊഫ. ബ്രെഡ സ്മിത്ത് ആളുകളോട് അഭ്യര്‍ഥിച്ചിരുന്നു.പെരുകുന്ന കോവിഡ് രോഗികളെ മുന്‍നിര്‍ത്തിയായിരുന്നു ഈ അഭ്യര്‍ഥന.
ചൈനയില്‍ നിന്നുള്ള യാത്രികര്‍ക്ക് നിര്‍ബന്ധിത കോവിഡ് പരിശോധനയ്ക്ക് അമേരിക്കയും ഇറ്റലിയും
വാഷിംഗ്ടണ്‍ : ചൈനയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് നിര്‍ബന്ധിത കോവിഡ് പരിശോധനകള്‍ ഏര്‍പ്പെടുത്താന്‍ അമേരിക്കയുടെ തീരുമാനം. കോവിഡ് നിയന്ത്രണങ്ങള്‍ എടുത്തുകളയാനുള്ള ബീജിംഗിന്റെ തീരുമാനത്തിന് ശേഷമാണ് ഇന്ത്യ, ഇറ്റലി, ജപ്പാന്‍, തായ്വാന്‍ എന്നിവയ്്ക്കൊപ്പം ചേര്‍ന്ന് അമേരിക്കയും ഈ തീരുമാനമെടുത്തത്.കോവിഡ് സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും പുറത്തുകടക്കുന്നതിന്റെ ഭാഗമായി കര്‍ശനമായ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ചൈന ഇളവ് വരുത്തിയിരുന്നു.അടുത്ത വര്‍ഷാരംഭത്തോടെ എല്ലാ നിയന്ത്രണങ്ങളും ഒഴിവാക്കുന്നതിനും തീരുമാനമുണ്ടായിരുന്നു.
ജനുവരി അഞ്ചു മുതലാണ് നിയമം പ്രാബല്യത്തില്‍ വരിക. രണ്ട് വയസും അതില്‍ കൂടുതലുമുള്ള എല്ലാ വിമാന യാത്രക്കാര്‍ക്കും ചൈന, ഹോങ്കോംഗ്, മക്കാവോ എന്നിവിടങ്ങളില്‍ നിന്നും പുറപ്പെടുന്നതിന് മുമ്പ് രണ്ട് ദിവസം മുമ്പെടുത്ത കോവിഡ് നെഗറ്റീവ് ഫലം ആവശ്യമാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.അതല്ലെങ്കില്‍ പത്തു ദിവസം മുമ്പ് രോഗമുക്തി നേടിയതിന്റെ സര്‍ട്ടിഫിക്കറ്റു നല്‍കണം.
ചൈന പുറത്തുവിടുന്ന കോവിഡ് ഡാറ്റയും മരണസംഖ്യയും സംബന്ധിച്ച കണക്കുകളില്‍ വന്‍ പൊരുത്തക്കേടുകളുണ്ടെന്നത് ആശങ്ക ഉയര്‍ത്തിയിരുന്നു.ചൈനയില്‍ പ്രതിദിനം ഒരു മില്യണ്‍ മുതല്‍ രണ്ട് മില്യണ്‍ വരെയാളുകള്‍ കോവിഡ് ബാധിതരാകാനിടയുണ്ടെന്ന് വിദഗ്ധ ഗ്രൂപ്പുകള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
രാജ്യത്തെ മൊത്തത്തിലുള്ള വാക്സിനേഷന്‍ നിരക്ക് 90%ന് മുകളിലാണെങ്കിലും ബൂസ്റ്റര്‍ ഷോട്ടുകള്‍ എടുത്ത മുതിര്‍ന്നവരുടെ നിരക്ക് കുറവാണ്. ഇത് 57.9% ആയി കുറഞ്ഞു.കഴിഞ്ഞയാഴ്ചവരെയുള്ള ചൈനീസ് സര്‍ക്കാരിന്റെ കണക്കനുസരിച്ച് 80 വയസും അതില്‍ കൂടുതലുമുള്ള 42.3% പേരും വാക്സിനെടുത്തിട്ടില്ല.പ്രായമായ ആളുകള്‍ക്ക് ബൂസ്റ്റര്‍ വാക്സിനേഷന്‍ നല്‍കാത്തതാണ് പ്രശ്നം.
വിദേശ എം ആര്‍ എന്‍ എ വാക്സിനുകള്‍ക്ക് ചൈന അംഗീകാരം നല്‍കാത്തതും തടസ്സമുണ്ടാക്കുന്നതാണ്.സ്വന്തമായി വികസിപ്പിച്ചെടുത്ത ഒമ്പത് കോവിഡ് വാക്‌സിനുകള്‍ക്ക് ചൈന അംഗീകാരം നല്‍കിയിരുന്നു.എന്നാല്‍ ഒമിക്രോണ്‍ വേരിയന്റിനെ പ്രതിരോധിക്കുന്ന നിലയില്‍ അവയൊന്നും അപ്‌ഡേറ്റ് ചെയ്തിട്ടില്ലെന്നതും പ്രതിസന്ധിയാണ്.