ഡബ്ലിന്‍ : അയര്‍ലണ്ടില്‍ വ്യക്തിഗത വരുമാന നികുതികള്‍ കുറയ്ക്കുന്നത് പരിഗണിക്കുമെന്ന് പ്രധാനമന്ത്രി ലിയോ വരദ്കര്‍.സാമ്പത്തിക സാഹചര്യങ്ങള്‍ ഇതിന് പരിമിതി സൃഷ്ടിച്ചേക്കാമെന്നും വരദ്കര്‍ പറഞ്ഞു.
നിലവില്‍ വരുമാനത്തിന്റെ 36,800 യൂറോ വരെ 20 ശതമാനം എന്ന നിരക്കിലാണ് നികുതി ചുമത്തുന്നത്. ഇത് 40000 യൂറോയാക്കാനാണ് നീക്കം.ബാക്കി തുകയ്ക്ക് 4kkkk>s`` തമാനം നികുതി ചുമത്തുന്നു.30 ശതമാനമെന്ന വരുമാന നികുതി ബാന്‍ഡ് കൂടി വേണമെന്ന് വരദ്കര്‍ നിര്‍ദ്ദേശിച്ചിരുന്നു.ഇക്കാര്യം വിശദമായി ചര്‍ച്ച ചെയ്യുമെന്നും വരദ്കര്‍ പറഞ്ഞു.
വര്‍ഷം തോറും ഇതിലൂടെ നികുതി അടയ്ക്കുന്നതിന് മുമ്പ് 3200 യൂറോ ഒരാള്‍ക്ക് സേവ് ചെയ്യാനാകുമെന്ന് വരദ്കര്‍ പറഞ്ഞു.
അടുത്ത വര്‍ഷം വരുമാന നികുതിയുടെ കട്ട് ഓഫ് പോയിന്റ് 40,000 യൂറോയിലെത്തിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ജീവിതച്ചെലവില്‍ ആളുകളെ സഹായിക്കുന്നതിന് ശമ്പള വര്‍ധനവും ആദായനികുതി കുറയ്ക്കലുമുണ്ടാകേണ്ടതുണ്ടെന്ന് വരദ്കര്‍ വ്യക്തമാക്കി.അതിനാല്‍ കട് ഓഫ് റേറ്റ് 2023ല്‍ 40,000 യൂറോയിലെത്തിക്കും. വിവാഹിതരായ, സിവില്‍ പങ്കാളിത്ത ദമ്പതികള്‍ക്ക്, കട്ട് ഓഫ് പോയിന്റ് 49,000 യൂറോയാക്കുമെന്നും വരദ്കര്‍ പറഞ്ഞു.