New Update
ന്യൂയോര്‍ക്ക്: പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ച ഡ്രോണ്‍ ഡെലിവറി ആമസോണ്‍ വ്യാപകമായി നടപ്പാക്കുന്നു. യു.എസ് സ്റേററ്റുകളായ കാലിഫോര്‍ണിയയിലും ടെക്സാസിലുമാണ് ഡ്രോണുകള്‍ വഴി ഓര്‍ഡറുകള്‍ വിതരണം ചെയ്യാന്‍ തുടങ്ങിയിരിക്കുന്നത്.
ഓര്‍ഡര്‍ ചെയ്ത് ഒരു മണിക്കൂറിനുള്ളില്‍ സാധനം എത്തിക്കാന്‍ അഇതുവഴി സാധിക്കുന്നു. കാലിഫോര്‍ണിയയിലെ ലോക്ക്ഫോര്‍ഡിലെയും ടെക്സസിലെ കോളേജ് സ്റേറഷനിലെയും ഉപഭോക്താക്കള്‍ക്ക് കമ്പനിയുടെ 'ആമസോണ്‍ ൈ്രപം എയര്‍' ഡ്രോണ്‍ സേവനം വഴി ചെറിയ പാഴ്സലുകള്‍ അയച്ചാണ് പരീക്ഷണം നടത്തിയത്. ഇതു വിജയിച്ച സാഹചര്യത്തിലാണ് വ്യാപകമാക്കിയിരിക്കുന്നത്.
Advertisment
ക്രമേണ യുഎസിലെ കൂടുതല്‍ സ്റേററ്റുകളിലേക്കും അതിനു ശേഷം മറ്റു രാജ്യങ്ങളിലേക്കും ഈ സംവിധാനം വ്യാപിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്.