ബെല്‍ഗ്രേഡ്: കൊസോവോയും സെര്‍ബിയയും തമ്മിലുള്ള അതിര്‍ത്തി വീണ്ടും തുറന്നു. ഇതുവഴിയുള്ള റോഡ് ഗതാഗതവും പുനഃസ്ഥാപിച്ചിട്ടുണ്ട്.
/sathyam/media/post_attachments/bruWWsh5noYu3paM38Rz.jpg)
കൊസോവോയിലെ സെര്‍ബിയയോടു ചേര്‍ന്ന പ്രദേശങ്ങളില്‍ ബെല്‍ഗ്രേഡ് നമ്പര്‍ പ്ളേറ്റുള്ള വാഹനങ്ങള്‍ വിലക്കിയതും തുടര്‍ന്ന് സെര്‍ബിയന്‍ വംശജര്‍ റോഡ് തടഞ്ഞതും മേഖലയില്‍ കടുത്ത സംഘര്‍ഷാവസ്ഥയ്ക്കു കാരണമായിരുന്നു.
കൊസോവോയിലെ സെര്‍ബ് വംശജര്‍ പീഡനത്തിനിരയാകുന്നുവെന്ന് ആരോപിച്ച് സെര്‍ബിയ അതിര്‍ത്തിയില്‍ കൂടുതല്‍ സൈനികവിന്യാസം നടത്തിയത് യുദ്ധഭീതി സൃഷ്ടിച്ചിരുന്നു.
1998~99ലെ രക്തരൂഷിത യുദ്ധത്തിനൊടുവിലാണ് അല്‍ബേനിയന്‍ വംശജര്‍ക്ക് ഭൂരിപക്ഷമുള്ള കൊസോവോ സെര്‍ബിയയില്‍നിന്ന് മോചിതമായത്. അമേരിക്കയടക്കം ലോകരാജ്യങ്ങള്‍ കൊസോവോയെ സ്വതന്ത്ര രാജ്യമായി അംഗീകരിച്ചെങ്കിലും സെര്‍ബിയ ഇനിയും അത് അംഗീകരിച്ചിട്ടില്ല.
സെര്‍ബിയന്‍ പ്രസിഡന്റ് അലക്സാണ്ടര്‍ വുചിച് വടക്കന്‍ കൊസോവോയിലെ സെര്‍ബുകളുമായി നടത്തിയ ചര്‍ച്ചയിലാണ് അതിര്‍ത്തി തുറക്കാന്‍ ധാരണയായത്.