ഈ വര്‍ഷം അയര്‍ലണ്ട് നല്‍കിയത് 11 ലക്ഷത്തോളം പാസ്പോര്‍ട്ടുകള്‍

author-image
athira kk
New Update

ഡബ്ലിന്‍ : ഒരു മില്യണിലധികം ഐറിഷ് പാസ്‌പോര്‍ട്ടുകള്‍ നല്‍കിക്കൊണ്ട് രാജ്യത്തിന്റെ ചരിത്രത്തില്‍ ജസ്റ്റിസ് എമിഗ്രേഷന്‍ വകുപ്പ് പുതിയ റെക്കോഡിട്ടു.10,80,000 പാസ്പോര്‍ട്ടുകളാണ് ഈ വര്‍ഷം ഇതുവരെ നല്‍കിയത്. 2019ല്‍ 9,35,000 പാസ്‌പോര്‍ട്ടുകള്‍ നല്‍കിയതാണ് മുമ്പത്തെ റെക്കോഡ്. നവംബര്‍ ഒന്നിന്, ഒരു മില്യണ്‍ പാസ്പോര്‍ട്ടുകള്‍ നല്‍കിയെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. കോവിഡ് പകര്‍ച്ചവ്യാധിക്ക് ശേഷമുള്ള പാസ്‌പോര്‍ട്ട് വിതരണത്തിന്റെ റെക്കോഡായിരുന്നു അത്.

Advertisment

publive-image

ഈ വര്‍ഷം ആകെ ലഭിച്ചത് 1.15 മില്യണ്‍ അപേക്ഷകളാണ്. ഇവയില്‍ 1,00,000എണ്ണവും നോര്‍ത്തേണ്‍ അയര്‍ലണ്ട്, ബ്രിട്ടന്‍ എന്നിവിടങ്ങളില്‍ നിന്നുമുള്ളതാണ്.ഇതിനു പുറമേ യു എസ് എ, ഓസ്‌ട്രേലിയ, കാനഡ, ന്യൂസിലാന്‍ഡ്, ഫ്രാന്‍സ്, സ്പെയിന്‍, ജര്‍മ്മനി, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ ഓണ്‍ലൈന്‍ അപേക്ഷകള്‍ വന്നത്. പാസ്പോര്‍ട്ട് അപേക്ഷകരില്‍ ഏറ്റവും ഉയര്‍ന്ന പ്രായം 102 കുറഞ്ഞത് മൂന്നു ദിവസം എന്നിങ്ങനെയായിരുന്നു.

ഈ വര്‍ഷത്തെ പാസ്പോര്‍ട്ടുകളിലെ ഏറ്റവും കൂടുതലുള്ള സര്‍നെയിം മര്‍ഫി എന്നതാണ്. എമിലി, ഫിയാദ്, ലില്ലി എന്നിവയാണ് ഏറ്റവും കൂടുതല്‍ പെണ്‍കുട്ടികളുടെയോ സ്ത്രീകളുടെയോ പേരുകള്‍ .നോഹ, ജാക്ക്, ജെയിംസ് ‘എന്നിവരാണ്’ ആണ്‍കുട്ടികളുടെയോ ,പുരുഷന്മാരുടെയോ പട്ടികയില്‍ ഒന്നാമതെത്തിയത്. ഏറ്റവും കൂടുതല്‍ കസ്റ്റമര്‍ സര്‍വീസ് ഹബ് ഫോണ്‍ കോളുകളുണ്ടായത് ഓഗസ്റ്റിലായിരുന്നു.41,000ലധികം കോളുകളാണ് ഈ മാസത്തില്‍ ഉണ്ടായത്.വെബ്ചാറ്റ് സര്‍വ്വീസില്‍ 23,000ലധികം ചാറ്റുകള്‍ കൈകാര്യം ചെയ്ത് ജൂലൈ ഏറ്റവും തിരക്കേറിയ മാസമായി.

വര്‍ഷാവസാനത്തോടെ 1.1മില്യണ്‍ പാസ്പോര്‍ട്ടുകള്‍ നല്‍കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വിദേശകാര്യ മന്ത്രി മീഹോള്‍ മാര്‍ട്ടിന്‍ പറഞ്ഞു:

Advertisment