തിരുവനന്തപുരം : വ​യ​റി​നു​ള്ളി​ല്‍ ഉ​ത്പാ​ദി​പ്പി​ക്ക​പ്പെ​ടു​ന്ന ദ​ഹ​ന​ര​സം അ​ന്ന​നാ​ള​ത്തി​ലേ​ക്കു തി​രി​കെ വ​രു​മ്പോ​ള്‍ ഉ​ണ്ടാ​കു​ന്ന ബു​ദ്ധി​മു​ട്ടു​ക​ളാ​ണ് നെ​ഞ്ചെ​രി​ച്ചി​ലും പു​ളി​ച്ചു​തി​ക​ട്ട​ലും.
/sathyam/media/post_attachments/uCBSZWnJ8iCEujxx35yN.jpg)
സാ​ധാ​ര​ണ​യാ​യി പ​ല​പ്രാ​വ​ശ്യം ഈ ​ദ​ഹ​ന​ര​സം അ​ന്ന​നാ​ള​ത്തി​ല്‍ വ​രു​മെ​ങ്കി​ലും ഇ​വ ബു​ദ്ധി​മു​ട്ടു​ക​ള്‍ ഉ​ണ്ടാ​ക്കു​മ്പോ​ഴാ​ണ് അ​തി​നെ ഒ​രു അ​സു​ഖ​മാ​യി ക​ണ​ക്കാ​ക്കു​ന്ന​ത്. 10-25 ശ​ത​മാ​നം വ​രെആ​ളു​ക​ളി​ല്‍ ഇ​ത്ത​രം ബു​ദ്ധി​മു​ട്ടു​ക​ള്‍ ഉ​ണ്ടാ​കു​ന്ന​താ​യി പ​ഠ​ന​ങ്ങ​ള്‍ പ​റ​യു​ന്നു.
കാ​ര​ണ​ങ്ങ​ള്‍
* അ​മി​ത​വ​ണ്ണം
പ്ര​ധാ​ന​മാ​യും ഇ​ത് വ​യ​റ്റി​നു​ള്ളി​ലെ സ​മ്മ​ര്‍​ദം കൂ​ട്ടു​ക​യും അ​തു​വ​ഴി ആ​ഹാ​ര​വും ഭ​ക്ഷ​ണ​ര​സ​ങ്ങ​ളും അ​ന്ന​നാ​ള​ത്തി​ലേ​ക്കു തി​രി​കെ വ​രു​ന്നു. ലോ​ക്ഡൗ​ണ്‍ കാ​ല​ഘ​ട്ട​ത്തി​ല്‍ ഭാ​രം കൂ​ടി​യ​തു​മൂ​ലം ധാ​രാ​ളം ആ​ളു​ക​ളി​ല്‍ ജേ​ര്‍​ഡ് ക​ണ്ടു​വ​രു​ന്നു.
* കു​നി​ഞ്ഞു​ള്ള വ്യാ​യാ​മം (ഭാ​രോ​ദ്വ​ഹ​നം, സൈ​ക്ലിം​ഗ്) – ഇ​വ​രി​ല്‍ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ കൂ​ടു​ത​ലാ​യി കാ​ണ​പ്പെ​ടു​ന്നു.
* പു​ക​വ​ലി * ഹ​യാ​റ്റ​സ് ഹെ​ര്‍​ണി​യ
* മാ​ന​സി​ക പി​രി​മു​റു​ക്കം
രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍
* നെ​ഞ്ചെ​രി​ച്ചി​ല്‍ – വ​യ​റി​ന്‍റെ മു​ക​ള്‍​ഭാ​ഗ​ത്തോ, നെ​ഞ്ചി​ന്‍റെ താ​ഴ്ഭാ​ഗ​ത്തോ അ​നു​ഭ​വ​പ്പെ​ടു​ന്നു. സാ​ധാ​ര​ണ​യാ​യി ഇ​ത് ഭ​ക്ഷ​ണ​ത്തി​നു ശേ​ഷം (കൂ​ടു​ത​ല്‍ ഭ​ക്ഷ​ണം ക​ഴി​ച്ച​തി​നു ശേ​ഷ​മോ) എ​രി​വ് കൂ​ടു​ത​ലാ​യി ഉ​പ​യോ​ഗി​ക്കു​മ്പോ​ഴു​മാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. ഭ​ക്ഷ​ണം ക​ഴി​ച്ച​തി​നു​ശേ​ഷം ഉ​ട​നെ​ത​ന്നെ കി​ട​ക്കു​ന്ന​തു​മൂ​ലം ജേ​ര്‍​ഡ് കൂ​ടു​ത​ലാ​യി കാ​ണ​പ്പെ​ടു​ന്നു.
പുളിച്ചുതികട്ടൽ
* ഭ​ക്ഷ​ണം തി​ക​ട്ടി വ​രു​ക – ഭ​ക്ഷ​ണ​മോ, പു​ളി​ച്ച​വെ​ള്ള​മോ തി​ക​ട്ടി​വ​രു​ന്ന​ത്.
* 30 ശ​ത​മാ​നം ആ​ളു​ക​ളി​ല്‍ ഭ​ക്ഷ​ണം ക​ഴി​ക്കു​മ്പോ​ള്‍ ത​ട​സം അ​നു​ഭ​വ​പ്പെ​ടു​ന്നു.
* ഏ​മ്പ​ക്കം, എ​ക്കി​ല്‍, ഓ​ക്കാ​നം, ഛര്‍​ദ്ദി എ​ന്നി​വ​യാ​ണ് മ​റ്റു രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍.
നെഞ്ചുവേദന
* നെ​ഞ്ചു​വേ​ദ​ന (ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ രോ​ഗ​ങ്ങ​ള്‍ ഇ​ല്ലെ​ങ്കി​ല്‍), ആ​സ്ത്്മ, തൊ​ണ്ട​യി​ല്‍ എ​ന്തോ ത​ള്ളി​നി​ല്‍​ക്കു​ന്ന​തു​പോ​ലെ തോ​ന്നു​ക ഇ​വ​യെ​ല്ലാം രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളാ​വാം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us