ന്യൂജെയ്‌സി : വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയന്‍ യൂണിഫൈഡ് കാനഡയിലെ ലണ്ടന്‍ എന്ന സിറ്റിയില്‍ പുതിയ പ്രോവിന്‌സിനു തുടക്കമിട്ടു. നെറ്റ്വര്‍ക്ക് കണ്ണികള്‍ വളര്‍ത്തുന്നതിന്റെ ഭാഗമായിട്ടാണ് ടോറോണ്ടോ പ്രോവിന്‌സിനു അടുത്ത് സഹകരിച്ചു പ്രവര്‍ത്തിക്കുവാന്‍ ലണ്ടനില്‍ പ്രൊവിന്‍സ് ആരംഭിച്ചത്.
സൂം വഴിയും നേരിട്ടു കൂടിയും ഹൈബ്രിഡ് മീറ്റിംഗ് വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയന്‍ ചെയര്‍മാമാന്‍ ശ്രീ. പി. സി. മാത്യു ഉല്‍ഘാടനം ചെയ്തു. റീജിയന്‍ പ്രസിഡന്റ് എല്‍ദോ പീറ്റര്‍ അധ്യക്ഷത വഹിച്ച മീറ്റിംഗില്‍ അഡ്ഹോക് കമ്മിറ്റി രൂപീകരിച്ചു. ചെയര്‍മാനായി സജു ജോര്‍ജ് തോമസിനെ തിരഞ്ഞെടുത്തു. പ്രെസിഡന്റായി മോബിന്‍ പിലാന്‍ ചുമതല വഹിക്കും.
മറ്റു ഭാരവാഹികള്‍: വൈസ് ചെയര്‍സ്: ജാബിന്‍ അഗസ്റ്റിന്‍, നേഹ ഷാജി. വൈസ് പ്രെസിഡെന്റ്‌സ് ഗ്രീഷ്മ ഗോപാല കൃഷ്ണന്‍, ലിജു ലാവ്ലിന്‍, സ്‌നേഹ സൂര്യ, ജനറല്‍ സെക്രട്ടറി ഹൃദ്യ ശ്യാം, അസ്സോസിയേറ്റ് സെക്രട്ടറി: ജോയല്‍ ജോമി, ട്രീസറെര്‍ സ്‌നേഹ ചന്ദ്രന്‍, യൂത്ത് ഫോറം ചെയര്‍ മാൻ അജേഷ് നാടാര്‍, പബ്ലിക് റിലേഷന്‍ ഓഫീസര്‍: ശോഭ ഗോവിന്ദന്‍, വിമന്‍സ് ഫോറം ചെയര്‍: ഷിന്‍സി സണ്ണി. അഡൈ്വസറി ചെയര്‍മാനായി സോമന്‍ സഖറിയ പ്രവര്‍ത്തിക്കും.
അമേരിക്ക റീജിയന്‍ നേതാക്കളായ കുരിയന്‍ സഖറിയ, ഫിലിപ്പ് മാരേട്ട്, അലക്‌സാണ്ടര്‍ യോഹന്നാന്‍, ജെയ്‌സി ജോര്‍ജ്, ഡോക്ടര്‍ താരാ ഷാജന്‍, എലിസബത്ത് റെഡിയാര്‍, പ്രൊവിന്‍സു നേതാക്കളായ നോര്‍ത്ത് ജേര്‍സി പ്രൊവിസ് ചെയര്‍മാന്‍ സ്റ്റാന്‍ലി തോമസ്, പ്രസിഡന്റ് പീറ്റര്‍ മേനോന്‍, ഗ്ലോബല്‍ ചെയര്‍മാന്‍ ഡോക്ടര്‍ രാജ് മോഹന്‍ പിള്ളൈ മുതലായവര്‍ യോഗത്തില്‍ പങ്കെടുത്തു പ്രസംഗിച്ചു. ഗ്ലോബല്‍ ചെയര്‍മാന്‍ ഡോക്ടര്‍ രാജ് മോഹന്‍ പിള്ള, നല്ല ഒരു യുവ നേതൃത്വത്തെ സംഘടിപ്പിക്കുവാന്‍ കഴിഞ്ഞതില്‍ റീജിയന്‍ പ്രെസിഡന്റിനേയും നേതാക്കളെയും അഭിനന്ദിക്കുകയും വിജയാശംസകള്‍ നേരുകയും ചെയ്തു. ടോറോണ്ടോ പ്രൊവിന്‍സ് പ്രസിഡന്റ് ബിജു തോമസ് ആശംസ അറിയിച്ചു. റീജിയന്‍ വൈസ് ചെയര്‍മാന്‍ മാത്യു വന്ദനത്തു വയലില്‍, റീജിയന്‍ വൈസ് പ്രസിഡന്റ് ഓര്‍ഗനൈസഷന്‍ ഡെവലൊപ്‌മെന്റ് ജോസ് ആറ്റുപുറം മുതലായവര്‍ വിജയാശംസകള്‍ നേര്‍ന്നു.
ലണ്ടന്‍ പ്രൊവിന്‍സ് ചെയര്‍മാന്‍ സാജു തോമസ് ജോര്‍ജ് സ്വാഗതവും അമേരിക്ക റീജിയന്‍ ട്രഷറാര്‍ ഫിലിപ്പ് മാരേട്ട് നന്ദിയും പ്രകാശിപ്പിച്ചു.