ബെനഡിക്ട് പാപ്പായ്ക്കു വേണ്ടി ലോകമെങ്ങും നിന്നു പ്രാർത്ഥന

author-image
athira kk
New Update

വത്തിക്കാന്‍ സിറ്റി : ബെനഡിക്ട് പതിനാറാമൻ എമെറിറ്റസ് പാപ്പായ്ക്കു വേണ്ടി പ്രാർത്ഥിക്കാൻ ആഹ്വാനം ചെയ്‌തു കൊണ്ടു ഫ്രാൻസിസ് മാർപാപ്പാ നടത്തിയ അഭ്യർത്ഥനയ്ക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള സഭാ നേതൃത്വങ്ങളിൽനിന്നു പിന്തുണ ലഭിച്ചു. ഡിസംബർ 28 ബുധനാഴ്ച വത്തിക്കാനിൽ അനുവദിച്ച പൊതുകൂടിക്കാഴ്ച്ചാ സമ്മേളനത്തിലായിരുന്നു തന്റെ മുൻഗാമിക്കു വേണ്ടി ഫ്രാൻസിസ് പാപ്പാ പ്രാർത്ഥനകൾ ആവശ്യപ്പെട്ടത്.

Advertisment

publive-image

അന്നു തന്നെ ഇറ്റാലിയൻ മെത്രാൻ സംഘത്തിന്റെ അധ്യക്ഷൻ കർദ്ദിനാൾ മത്തെയോ സൂപ്പി ഇതുസംബന്ധിച്ച് പത്രക്കുറിപ്പിറക്കിയിരുന്നു. ഫ്രാൻസിസ് പാപ്പായുടെ അഭ്യർത്ഥനയെ തങ്ങൾ സ്വാഗതം ചെയ്യുന്നുവെന്ന് എഴുതിയ ബൊളോഞ്ഞ അതിരൂപതാധ്യക്ഷൻ കൂടിയായ അദ്ദേഹം, ഇറ്റലിയിലെ ദേവാലയങ്ങളിൽ ബെനഡിക്ട് പാപ്പായ്ക്കു വേണ്ടിയുള്ള പ്രാർത്ഥനകൾ വാഗ്ദാനം ചെയ്‌തു.

എത്ര കഠിനമായ പരീക്ഷണങ്ങളിലൂടെയും, ബുദ്ധിമുട്ടുകളിലൂടെയും സഹനങ്ങളിലൂടെയും നാം കടന്നു പോകുമ്പോഴും, വിശ്വസ്തവും അനന്തവുമായ സ്നേഹത്താൽ, നമ്മെ സൃഷ്ടിക്കുകയും നമ്മെ പരിപാലിക്കുകയും ചെയ്യുന്ന ദൈവകരങ്ങളിൽ നിന്നു നാം ഒരിക്കലും വഴുതിവീഴില്ല എന്ന എമെരിറ്റസ് പാപ്പായുടെ വാക്കുകൾ അദ്ദേഹം പരാമർശിച്ചു. ക്രൂശിതനായ കർത്താവിന്റെ അരികിൽ, പ്രാർത്ഥനയുടെയും ധ്യാനത്തോടെയും സഭയോടൊത്തുള്ള ബെനഡിക്ട് പിതാവിന്റെ അനുഗമനം സഭാസമൂഹത്തിനും പൊതുസമൂഹത്തിനും വലിയ ഒരു സന്ദേശമാണ് നൽകുന്നത്.

ജർമൻ മെത്രാൻ സംഘത്തിന്റെ അധ്യക്ഷനും ലിംബുർഗ് രൂപതാധ്യക്ഷനുമായ അഭിവന്ദ്യ ഗെയോർഗ് ബേറ്റ്സിങ്, ഇരുണ്ട മണിക്കൂറുകളിലൂടെ കടന്നുപോകുന്ന ബെനഡിക്ട് പിതാവിന് പ്രതീക്ഷയുടെ വെളിച്ചമായി നിൽക്കുവാൻ ദൈവത്തോട് തങ്ങൾ പ്രാർത്ഥിക്കുന്നു എന്ന് എഴുതി. എമെറിറ്റസ് പാപ്പയ്ക്ക് വേണ്ടി പ്രാർത്ഥിക്കുന്ന നിരവധി ആളുകളുൾടെ സാന്നിധ്യം അദ്ദേഹത്തിന് അനുഭവവേദ്യമാക്കാൻ തന്റെ പ്രാർത്ഥനയിൽ അഭിവന്ദ്യ ഗെയോർഗ് ബേറ്റ്സിങ് കുറിച്ചു.

അമേരിക്ക, ലാറ്റിനമേരിക്കൻ മെത്രാൻ സംഘടനകളുടെ കൂട്ടായ്‌മ ചേലാം (CELAM), ചിലി, പെറു, കോസ്റ്ററിക്ക, കൊളംബിയ തുടങ്ങിയ രാജ്യങ്ങളിലെ മെത്രാൻ സംഘങ്ങൾ, മറ്റനേകം മെത്രാന്മാർ തുടങ്ങിയവരും ബെനഡിക്ട് പിതാവിന് വേണ്ടിയുള്ള തങ്ങളുടെ പ്രാർത്ഥനകൾ വാഗ്ദാനം ചെയ്‌തു.

റോമിലെ യഹൂദസമൂഹത്തിന്റെ റബ്ബി, റിക്കാർദോ ദി സേഞ്ഞി, എമെറിറ്റസ് പാപ്പായുടെ ആരോഗ്യത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിക്കുകയും, അദ്ദേഹത്തിന്റെ സൗഖ്യത്തിന് വേണ്ടി പ്രാർത്ഥനകൾ ഉറപ്പു നൽകുകയും ചെയ്‌തു.

Advertisment