200 യൂറോ വൈദ്യുതി ക്രെഡിറ്റ് പുതുവര്‍ഷ ദിനത്തില്‍ ലഭിച്ചുതുടങ്ങും.

author-image
athira kk
New Update

ഡബ്ലിന്‍ : ഉയര്‍ന്ന ജീവിതച്ചെലവുകള്‍ മൂലം വലയുന്ന കുടുംബങ്ങള്‍ക്കുള്ള രണ്ടാം വട്ട 200 യൂറോ വൈദ്യുതി ക്രെഡിറ്റ് പേയ്‌മെന്റ് പുതുവര്‍ഷ ദിനത്തില്‍ ലഭിച്ചുതുടങ്ങും. അയര്‍ലണ്ടിലെ 2.2 മില്യണിലധികം കുടുംബങ്ങള്‍ക്ക് ഈ ആശ്വാസം ലഭിക്കും.

Advertisment

publive-image

ജീവിതച്ചെലവ് പ്രതിസന്ധി നേരിടുന്ന കുടുംബങ്ങള്‍ക്കുള്ള സഹായമെന്ന നിലയില്‍ 2023ലെ ബജറ്റില്‍ 200യൂറോ വീതമുള്ള മൂന്ന് ക്രഡിറ്റ് പേമെന്റുകളാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഇതില്‍ രണ്ടാമത്തേതാണ് ഈ പേയ്‌മെന്റ്.ആദ്യത്തെ 200 യൂറോ ക്രെഡിറ്റ് ക്രിസ്മസിന് മുമ്പുള്ള ബില്ലുകളില്‍ നല്‍കിയിരുന്നു. മാര്‍ച്ച്/ഏപ്രില്‍ ബില്ലിലാകും മൂന്നാമത്തെ പേയ്‌മെന്റ് വരിക.600 യൂറോ ഇലക്ട്രിക് ക്രെഡിറ്റിന് ഗവണ്‍മെന്റിന് 1.2 ബില്യണ്‍ യൂറോയിലധികമാണ് ചെലവു വരിക.ബജറ്റ് 2023ല്‍ പ്രഖ്യാപിച്ച 4.1 ബില്യണ്‍ യൂറോയുടെ ജീവിതച്ചെലവ് പാക്കേജിന്റെ ഭാഗമാണ് ഈ സ്‌കീം.

റഷ്യയുടെ ഉക്രൈയ്ന്‍ അധിനിവേശത്തെ തുടര്‍ന്നുണ്ടായ ഊര്‍ജ്ജ പ്രതിസന്ധിയും വിലക്കയറ്റവുമൊക്കെ ജീവിതം ദുസ്സഹമാക്കിയ സാഹചര്യത്തിലാണ് കുടുംബങ്ങളെയും ബിസിനസുകളെയും സാഹയിക്കുന്നതിനുള്ള പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ചത്. നേരത്തേ ഈ വര്‍ഷം ആദ്യവും 200 യൂറോയുടെ ഇലക്ട്രിക് ക്രെഡിറ്റ് നല്‍കിയിരുന്നു.

ആസ് യു ഗോ ഉപഭോക്താക്കള്‍ക്ക് അവരുടെ വ്യക്തിഗത ബില്ലിംഗിനെ ആശ്രയിച്ച് ജനുവരി, ഫെബ്രുവരി മാസത്തെ ബില്ലുകളില്‍ ഇവ കാണും. പ്രീ-പേ ,പേ-യു-ഗോ ഉപഭോക്താക്കള്‍ക്കായി വൈദ്യുതി ക്രെഡിറ്റുകള്‍ ലഭ്യമാകുന്നതിന് പ്രത്യേക ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഭൂവുടമകള്‍ക്ക് വൈദ്യുതിയുടെ പണം നല്‍കുന്ന വാടകക്കാര്‍ക്കും ഈ ആനുകൂല്യം ഉറപ്പാക്കണമെന്ന് റസിഡന്‍ഷ്യല്‍ ടെനന്‍സീസ് ബോര്‍ഡ് (ആര്‍ ടി ബി) ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Advertisment