ന്യൂയോർക്ക് : യുഎസിന്റെ ഈ ഫ്ലൂ സീസണിൽ 13,000 പേർ മരിച്ചെന്നു സി ഡി സി വെള്ളിയാഴ്ച പുറത്തു വിട്ട കണക്കുകളിൽ പറയുന്നു. രണ്ടു കോടി ആളുകളെങ്കിലും രോഗബാധിതരായി. ആശുപത്രികളിൽ പ്രവേശിപ്പിച്ചതു 210,000 പേരെ.
യുഎസിന്റെ പല മേഖലകളിലും ഫ്ലൂ കുറഞ്ഞു വരുന്നു എന്നതാണ് ആശ്വാസം. ഡിസംബർ 24 നു അവസാനിച്ച ആഴ്ചയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് 18,800 പേരെയാണ്.
ഫ്ലൂ കാരണം 14 കുട്ടികളെങ്കിലും ഈയാഴ്ച മരിച്ചു. സീസണിൽ മൊത്തം 61 മരണം. ശ്വാസകോശ രോഗങ്ങൾ ഏറെയാണെന്നും പുതുവർഷാരംഭത്തിൽ വർധിക്കുമെന്നും സി ഡി സി പറഞ്ഞു. ഫെഡറൽ സഹായം ലഭ്യമാണെന്നു കാട്ടി കേന്ദ്ര ആരോഗ്യ സെക്രട്ടറി ഹാവിയർ ബേക്കേറാ സംസ്ഥാനങ്ങൾക്കു എഴുതി.
കോവിഡ് 19, ആർ എസ് വി, ഫ്ലൂ എന്നിവ മാത്രമല്ല സൂക്ഷിക്കേണ്ടതെന്നു അമേരിക്കൻ പബ്ലിക് ഹെൽത്ത് അസോസിയേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോക്ടർ ഹോർഹസ് ബെഞ്ചമിൻ പറഞ്ഞു. ജലദോഷം ഉൾപ്പെടെ മറ്റു പല രോഗങ്ങളും ശ്വാസ കോശങ്ങൾക്ക് ഭീഷണിയാണ്.