ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ ഇടവകയില്‍തിരുപ്പിറവി തിരുനാള്‍ ഭക്ത്യാദരപൂര്‍വ്വം ആഘോഷിച്ചു

author-image
athira kk
New Update

ചിക്കാഗോ: മോര്‍ട്ടണ്‍ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയില്‍ ക്രിസ്മസ് രാവില്‍ നടത്തിയ തിരുപ്പിറവിയുടെ ശുശ്രൂഷകള്‍ ഭക്തിനിര്‍ഭരമായി.

Advertisment

publive-image

ഡിസംബര്‍ 24 ശനിയാഴ്ച വൈകിട്ട് 5 മണിക്ക് യുവജനങ്ങള്‍ക്കും കുട്ടികള്‍ക്കുമായി ഇംഗ്ലീഷ് നേറ്റിവിറ്റി സര്‍വീസും, 7 മണിക്ക് മുതിര്‍ന്നവര്‍ക്കായി മലയാളത്തിലും ശുശ്രൂഷകള്‍ നടന്നു. ക്രിസ്മസ് ക്വിസ് പ്രോഗ്രാമുകളും കരോള്‍ ഗാനങ്ങളും തിരുനാള്‍ ആചരണങ്ങള്‍ സജിവത്വം നല്‍കി. അതിമനോഹരമായി രൂപകല്പനചെയ്ത പുല്‍ക്കൂടാണ് ഈ വര്‍ഷം ദൈവാലയത്തില്‍ സ്ഥാപിക്കപ്പെട്ടത്. ശൈത്യ കാലാവസ്ഥയില്‍ ആയിരുന്നിട്ടും ധാരാളം വിശ്വാസികള്‍ തിരുപ്പിറവിയുടെ തിരുക്കര്‍മ്മങ്ങളില്‍ സംബന്ധിച്ച് പ്രാര്‍ത്ഥിക്കുകയും അനുഗ്രഹീതര്‍ ആവുകയും ചെയ്തു.

സാന്നിധ്യംകൊണ്ട് ക്രിസ്മസ് ആചരണം അനുഗ്രഹ പ്രദമാമാക്കിയ എല്ലാവര്‍ക്കും ഇടവക വികാരി ഫാദര്‍ തോമസ് മുളവനാല്‍ നന്ദി അറിയിച്ചു. 2023ലെ ഇടവക കലണ്ടറും തദവസരത്തില്‍ പ്രകാശനം ചെയ്തു. നീതിബോധമുള്ള ഒരു ജീവിതം നയിച്ച് സമാധാനവും ശാന്തിയും വ്യക്തിജീവിതത്തിലും സാമൂഹികജീവിതത്തിലും നിലനിര്‍ത്താന്‍ കുര്‍ബാനമധ്യേ അസിസ്റ്റന്റ് വികാരി ഫാദര്‍ ലിജോ കൊച്ചുപറമ്പില്‍ ഉല്‍ബോധിപ്പിച്ചു.

പുല്‍ക്കൂട് മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ ശ്രീ.ലൈജു കിണറരിക്കുംതൊട്ടിയില്‍ കുടുംബത്തിനും, രണ്ടാം സ്ഥാനത്തിന് അര്‍ഹനായ ശ്രീ.ഫിലിപ്പ് നെടുന്തുരുത്തി പുത്തന്‍പുരയ്ക്കലിനും സമ്മാനങ്ങള്‍ നല്‍കി. ഏറ്റവും നല്ല പ്രയര്‍ മുറികള്‍ ഒരുക്കിയതില്‍ ഒന്നാം സ്ഥാനം ശ്രീ .ബിജു കണ്ണച്ചാംപ്പറമ്പില്‍ കുടുംബവും, രണ്ടാം സ്ഥാനം ശ്രീ.ഫിലിപ്പ് നെടുന്തുരുത്തി പുത്തന്‍പുരയ്ക്കലും മാണ്.

ക്രിസ്തുമസ്സ് കരോളിംഗിന് നേതൃത്വം നല്‍കിയ എല്ലാ കൂടാരയോഗ അംഗങ്ങളെയും വികാരി അഭിനന്ദിച്ചു. പാസ്റ്ററല്‍ കൗണ്‍സിന്റെ തീരുമാനം അനുസരിച്ച് ഈ വര്‍ഷത്തെ കരോള്‍ സംഭാവന മുഴുവന്‍ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് ആയിട്ടാണ് ഇടവക വിനിയോഗിക്കുക.

Advertisment