ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ സെന്റ് പീറ്റേഴ്സ് ആന്‍ഡ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്ള്‍സ് ഇടവകകയ്ക്കു വേണ്ടി പുതുതായി നിര്‍മ്മാണം നടത്തുന്ന മള്‍ട്ടി പര്‍പ്പസ് ഹാളിന്റെ ഗ്രൗണ്ട് ബ്രേക്കിംഗ് സെറിമണിയും ശിലാസ്ഥാപനവും മലങ്കര ഓര്‍ത്തഡോക്ള്‍സ് സഭ സൗത്ത് വെസ്റ്റ് ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.തോമസ് മാര്‍ ഈവാനിയോസ് മെത്രാപോലീത്താ 2023 ജനുവരി 1 നു ഞായറാഴ്ച വിശുദ്ധ കുര്‍ബാനയ്ക്കു ശേഷം നിര്‍വഹിക്കും.
രാവിലെ 7.45 ന് ദേവാലയാങ്കണത്തില്‍ എത്തിച്ചേരുന്ന മെത്രാപ്പോലീത്തയെ ഇടവകാംഗങ്ങള്‍ കത്തിച്ച മെഴുകുതിരിയും മുത്തുക്കുടയുമായി ഭക്തിപുരസരം സ്വീകരിക്കും. 8 മണിക്ക് പ്രഭാത പ്രാര്‍ത്ഥനയ്ക്ക് ശേഷം അഭിവന്ദ്യ തിരുമേനി വി.കുര്‍ബാനയ്ക്കു കാര്‍മ്മികത്വം വഹിക്കും.
തുടര്‍ന്ന് നടക്കുന്ന അനുമോദന സമ്മേളനത്തില്‍ വികാരി, അസ്സോസിയേഷന്‍ അംഗങ്ങള്‍, ഭദ്രാസന അസംബ്ലി പ്രതിനിധികള്‍, മാനേജിങ് കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും. 11:30 ന് ഗ്രൗണ്ട് ബ്രേക്കിങ് സെറിമണിയും ശിലാസ്ഥാപനവും നടത്തപ്പെടും. തുടര്‍ന്ന് ആത്മീയ സംഘടനകളിലെ അംഗങ്ങളുമായി മെത്രാപ്പൊലീത്ത സംവേദ നം നടത്തും. സ്‌നേഹവിരുന്നോടു കൂടി പരിപാടികള്‍ സമാപിക്കും.
ഏവരെയും കര്‍ത്തൃ നാമത്തില്‍ സ്വാഗതം ചെയ്യുന്നതായി ഇടവക വികാരി റവ.ഫാ. ഐസക്. ബി.പ്രകാശ്, സെക്രട്ടറി ഷിജിന്‍ തോമസ് എന്നിവര്‍ അറിയിച്ചു.