ലണ്ടന്‍: കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായ സാഹചര്യത്തില്‍ ചൈന കൂടുതല്‍ വിവരങ്ങള്‍ കൈമാറണമെന്ന് ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടു.
രോഗികളെ പ്രവേശിപ്പിച്ച ആശുപത്രികള്‍, ത്രീവപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച രോഗികള്‍, കോവിഡ് മരണങ്ങള്‍, വാക്സിന്‍ സ്വീകരിച്ചവരുടെ കണക്കുകള്‍ എന്നിങ്ങനെയാണ് കൂടുതല്‍ വിവരങ്ങള്‍ തേടിയിരിക്കുന്നത്.
ആഗോളതലത്തില്‍ കോവിഡ് വ്യാപനം നേരിടുന്നതിനുള്ള പദ്ധതികള്‍ തയാറാക്കുന്നതിന് ഇത്തരം വിവരങ്ങള്‍ അനിവാര്യമാണ്. കോവിഡ് പ്രതിരോധത്തില്‍ ചൈനയ്ക്ക് വേണ്ട സഹായം നല്‍കുമെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.
ചൈനയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് പല രാജ്യങ്ങളും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യ, യു.എസ്, സ്പെയ്ന്‍, ഫ്രാന്‍സ്, ദക്ഷിണ കൊറിയ, ഇറ്റലി, ജപ്പാന്‍, തായ്വാന്‍ തുടങ്ങിയ രാജ്യങ്ങള്‍ ചൈനയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കോവിഡ് പരിശോധന കര്‍ശനമാക്കി.