വത്തിക്കാന്‍: ശനിയാഴ്ച അന്തരിച്ച എമിരിറ്റസ് ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ സംസ്കാരം വ്യാഴാഴ്ച നടത്തുമെന്ന് വത്തിക്കാന്‍ അറിയിച്ചു.
/sathyam/media/post_attachments/EAmYLArJlegrPVnbZhRZ.jpg)
തിങ്കളാഴ്ച രാവിലെ മുതല്‍ സെന്‍റ് പീറ്റേഴ്സ് ബസിലിക്കയില്‍ പൊതുദര്‍ശനം ആരംഭിക്കും. വ്യാഴാഴ്ച രാവിലെ 9.30ന് സെന്‍റ് പീറ്റേഴ്സ് ബസിലിക്കയില്‍ ആരംഭിക്കുന്ന സംസ്കാര ചടങ്ങുകള്‍ക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ നേരിട്ടാണ് മുഖ്യകാര്‍മികത്വം വഹിക്കുക.
തന്‍റെ മരണാനന്തര ചടങ്ങുകള്‍ എങ്ങനെയായിരിക്കണം എന്നതിനെ കുറിച്ച് ബെനഡിക്ട് പതിനാറാമന്‍ വില്‍പത്രം തയാറാക്കുകയും മരണശേഷം പ്രസിദ്ധീകരിക്കാനായി സൂക്ഷിക്കുകയും ചെയ്തിട്ടുണ്ടെന്നാണ് വിവരം. മുന്‍ഗാമി ജോണ്‍ പോള്‍ രണ്ടാമനെ അടക്കിയ അതേ കല്ലറയില്‍ അടക്കണമെന്നും ആഗ്രഹം പ്രകടിപ്പിച്ചതായി സൂചനയുണ്ട്.