പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ഒത്തുകൂടിയത് ആയിരങ്ങള്‍; രാജ്യമെമ്പാടും ആഘോഷത്തിന്റെ രാവുകള്‍

author-image
athira kk
New Update

ഡബ്ലിന്‍ : മഴയും തണുപ്പുമുള്‍പ്പടെയുള്ള പ്രതികൂല കാലാവസ്ഥയെ അവഗണിച്ചും പുതുവര്‍ഷപ്പുലരിയെ ആഘോഷമാക്കി അയര്‍ലണ്ട്. രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍ പുതുപുലരിയെ വരവേല്‍ക്കുന്നതിനായി ജന സഹസ്രങ്ങളാണ് ഒത്തുകൂടിയത്. ആയിരക്കണക്കിന് പേരാണ് ഡബ്ലിന്‍ നോര്‍ത്ത് വാള്‍ ക്വേയില്‍ നടന്ന പുതുവത്സരാഘോഷത്തില്‍ പങ്കാളികളായത്. ആവേശവും സന്തോഷവും അലതല്ലിയ ആഘോഷത്തിന്റെ രാവുകളായിരുന്നു രാജ്യമെമ്പാടും.

Advertisment

publive-image

ഡബ്ലിനിലെ ന്യൂ ഇയര്‍ ഫെസ്റ്റിവലില്‍ തലസ്ഥാനത്ത് 40,000 വിദേശ സന്ദര്‍ശകരെത്തിയെന്നാണ് കണക്കാക്കുന്നത്.ഗവിന്‍ ജെയിംസും ലൈറയും അവതരിപ്പിച്ച വെസ്റ്റ്ലൈഫായിരുന്നു പ്രധാന ആഘോഷ കേന്ദ്രം

തെരുവ് കലാകാരന്മാരുടെ വൈവിധ്യമാര്‍ന്ന കലാ പ്രകടനങ്ങളും ഏറെ ആകര്‍ഷകമായി.

കോബ്ലെസ്റ്റോണിലെ ട്രഡീഷണല്‍ ബ്ലൂഗ്രാസ് ട്യൂണ്‍സ്, 37 ഡോസണ്‍ സ്ട്രീറ്റിലെ ക്യാന്‍ ക്യാന്‍ വണ്ടര്‍ലാന്റ്, കോമഡി ക്ലബ് ക്രെയ്ക് ഡെന്‍ ഇന്‍ വര്‍ക്ക്മാന്‍സ്, ദി കാംഡനിലെ മാസ്‌ക്വെറേഡ് പാര്‍ട്ടി എന്നിവയും ആഘോഷത്തിന്റെ മികവു കൂട്ടി.

കോര്‍ക്കില്‍, ദി സ്പിരിറ്റ് ഓഫ് ഡൂളനില്‍ ബോട്ട് പാര്‍ട്ടിയും മെട്രോപോള്‍ ഹോട്ടലില്‍ ഒരു ന്യൂ ഇയര്‍ ഈവ് ഗാല ബോളും അരങ്ങേറി.ആഷ്, ടോം ഗ്രെന്നന്‍, ലൈറ, 60കളിലെ ഐക്കണ്‍ ഡോണോവന്‍, ആര്‍ ടി ഇ കണ്‍സേര്‍ട്ട് ഓര്‍ക്കസ്ട്രയുമുണ്ടായിരുന്നു. നോര്‍ത്ത് വാള്‍ ക്വേയില്‍ നിന്ന് മാര്‍ട്ടി മോറിസിയുടെ അവതരണവുമുണ്ടായി.

ആഘോഷം ഇന്നും തുടരും

പുതുവത്സര ദിനത്തിലും ആഘോഷങ്ങള്‍ തുടരും. ടെമ്പിള്‍ ബാറിലെ മീറ്റിംഗ് ഹൗസ് സ്‌ക്വയറില്‍ ലിയാം ഒ മാണ്‍ലെയ്, കോര്‍മാക് ബെഗ്ലി, ക്ലെയര്‍ സാന്‍ഡ്‌സ്, ലോറൈന്‍ നാഷ്, ദി പ്രൈഡ് ഓഫ് പ്ലെയിന്‍സ് മാര്‍ച്ചിംഗ് ബാന്‍ഡ് എന്നിവരുടെ പെര്‍ഫോമെന്‍സുണ്ടാകും.വാരാന്ത്യത്തില്‍ കുടുംബങ്ങള്‍ക്കനുയോജ്യമായ സംഗീതവും വിനോദ പരിപാടികളുമാണ് നടക്കുക.

ഫെയ്ല്‍റ്റ് അയര്‍ലണ്ടിന്റെ ഈ വര്‍ഷത്തെ പുതുവത്സര ഫെസ്റ്റിവല്‍ മികച്ച അനുഭവമാകുമെന്ന് മന്ത്രി കാതറിന്‍ മാര്‍ട്ടിന്‍ പറഞ്ഞു.ഉത്സവങ്ങളും പരിപാടികളും വിനോദസഞ്ചാരത്തിന്റെ പ്രധാന ആകര്‍ഷകങ്ങളാണെന്നും മന്ത്രി പറഞ്ഞു.

വേറിട്ട ആഘോഷങ്ങള്‍

ന്യൂസിലന്റ് ,ഓസ്‌ട്രേലിയ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം പുതുവത്സര ആഘോഷങ്ങള്‍ നടന്നു.

രണ്ട് വര്‍ഷത്തെ കോവിഡ് നിയന്ത്രണങ്ങള്‍ക്ക് ശേഷം ഓസ്‌ട്രേലിയ അതിന്റെ ആദ്യത്തെ നിയന്ത്രണമില്ലാത്ത പുതുവത്സരാഘോഷം സംഘടിപ്പിച്ചു.പുതുവര്‍ഷത്തെ സ്വാഗതം ചെയ്ത ലോകത്തിലെ ആദ്യ നഗരമാണ് സിഡ്‌നി. പ്രസിദ്ധമായ ഹാര്‍ബര്‍ ബ്രിഡ്ജിലെ റയിന്‍ബോ വാട്ടര്‍ഫോളും കരിമരുന്ന് പ്രകടനവുമെല്ലാം ഇവിടെ ആഘോഷത്തെ ആകര്‍ഷകമാക്കി.

കര്‍ച്ചവ്യാധി പൊട്ടിപ്പുറപ്പെട്ട ചൈനയിലെ വുഹാന്‍ നഗരത്തില്‍, കനത്ത സുരക്ഷാ സന്നാഹങ്ങളോടെ പതിനായിരക്കണക്കിന് ന്യൂ ഇയര്‍ ആഘോഷിച്ചു.ഹോങ്കോംഗിലും നഗരത്തിലെ വിക്ടോറിയ ഹാര്‍ബറിനു സമീപവും കൗണ്ട്ഡൗണിനായി ആയിരങ്ങള്‍ ഒത്തുകൂടി.

ഉക്രൈയ്‌നില്‍ യുദ്ധം ചെയ്യുന്ന സൈനികരെ പിന്തുണയ്ക്കുന്ന റഷ്യന്‍ ജനതയ്ക്കായി തന്റെ പുതുവല്‍സരം സമര്‍പ്പിക്കുകയാണെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ പറഞ്ഞു.

2019ന് ശേഷമുള്ള ആദ്യത്തെ പുതുവത്സര വെടിക്കെട്ട് നടത്തി പാരിസ് ആഘോഷം കെങ്കേമമാക്കി.ചെക്ക് തലസ്ഥാനമായ പ്രാഗില്‍ കരിമരുന്ന് പ്രയോഗമൊഴിവാക്കിയായിരുന്നു ആഘോഷം.

Advertisment