രാത്രി സുഖമായി ഉറങ്ങണോ? പകൽ നന്നായി വെയിൽ കൊണ്ടാൽ മതി...

author-image
athira kk
New Update

തിരുവനന്തപുരം : രാത്രി വൈകി ഉറങ്ങുകയും പകല്‍ വൈകി ഉണരുകയും ചെയ്യുന്ന വ്യക്തിയാണോ നിങ്ങള്‍? ഇത്തരത്തിലുള്ള ഉറക്കം പലവിധ പ്രശ്നങ്ങൾക്ക് കാരണമാകാറുണ്ട്. രാത്രിയിൽ ഉറങ്ങാൻ പോകുന്ന സമയം വൈകുന്നതിന് പിന്നിൽ മൊബൈലും സമൂഹ മാധ്യമങ്ങളുടെ ഉപയോഗവും ഉൾപ്പെടെ പല കാരണങ്ങളും ഉണ്ടാകാം. എന്നാൽ പകൽ ആവശ്യത്തിന് വെയിൽ കൊള്ളാതിരിക്കുന്നത് ഉറക്ക സമയം നീണ്ടു പോകുന്നതിന് പിന്നിലെ ഒരു കാരണമാകാമെന്ന് പുതിയ പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു.

Advertisment

publive-image

507 കോളജ് വിദ്യാർഥികളെ ഉൾപ്പെടുത്തി വാഷിങ്ടൺ സർവകലാശാലയാണ് ഗവേഷണപഠനം നടത്തിയത്. പകൽസമയത്ത് കുറച്ച് വെയിൽ ഏല്‍ക്കുന്ന തണുപ്പ് കാലത്ത് വിദ്യാർഥികളുടെ ഉറക്കസമയം സാധാരണ രാത്രികളെ അപേക്ഷിച്ച് അര മണിക്കൂർ നീളാറുണ്ടെന്ന് ഗവേഷണ റിപ്പോർട്ട് പറയുന്നു.

ഉറക്കപ്രശ്നങ്ങളുടെ നിർണയത്തിനും ചികിത്സയ്ക്കുമായി അമേരിക്കയിൽ ഓരോ വർഷവും 95 ബില്യൺ ഡോളർ ചെലവഴിക്കപ്പെടുന്നുണ്ടെന്നാണ് കണക്ക്. ഉറക്കം മെച്ചപ്പെടുത്താനുള്ള മരുന്നുകൾക്കും മറ്റുമായി ജനങ്ങൾ ഒരുപാട് പണം മുടക്കുന്നു. എന്നാൽ രാവിലെ വെയിൽ കൊണ്ട് കുറച്ച് ദൂരം നടക്കുകയെന്ന ലളിതമായ ജീവിതശൈലി മാറ്റം വഴി ജൈവഘടികാരം മെച്ചപ്പെടുത്തി നല്ല ഉറക്കം സ്വന്തമാക്കാൻ കഴിയുമെന്ന് ഗവേഷകർ നിർദേശിക്കുന്നു.

കോളജ് വിദ്യാർഥികളിലാണ് പഠനം നടത്തിയതെങ്കിലും എല്ലാ പ്രായത്തിൽപെട്ടവർക്കും ഇത് ബാധകമാണെന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ ബയോളജി പ്രഫസർ ഹൊറാസിയോ ഡി ലോ ജഗ്‌ളേസിയ പറയുന്നു. ജേണൽ ഓഫ് പീനിയൽ റിസർച്ചിലാണ് ഗവേഷണഫലം പ്രസിദ്ധീകരിച്ചത്.

Advertisment