നാലാം മുറ ഹിന്ദിയിലേക്ക്; നിർമാണം അന്ധാധുന്നിന്റെ നിർമാതാക്കൾ...

author-image
athira kk
New Update

തിരുവനന്തപുരം : ബിജു മേനോൻ നായകനായി ദീപു അന്തിക്കാട് സംവിധാനം ചെയ്ത് തിയറ്ററുകളിൽ വിജയകരമായി മുന്നേറുന്ന നാലാം മുറ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നു. സൂപ്പർ ഹിറ്റ് സിനിമയായ അന്ധാധുൻ നിർമിച്ച മാച്ച് ബോക്സ് പ്രൊഡക്‌ഷൻസിന്റെ ഉടമ സജ്ജയ് റൗത്രെ വിഡിയോ സന്ദേശത്തിൽ അറിയിച്ചു.

Advertisment

publive-image

സൂരജ് വി. ദേവാണ് ചിത്രത്തിന്റെ തിരകഥാകൃത്ത്. ദിവ്യാ പിള്ള, അലൻസിയർ, പ്രശാന്ത് അലക്സാണ്ടർ, ശാന്തി പ്രിയ, ഷീലു ഏബ്രഹാം, ശ്യാം, ഋഷി സുരേഷ്, എന്നിവരും ചിത്രത്തിലെ പ്രധാന താരങ്ങളാണ്. യുഎഫ്ഐ മോഷൻ പിക്ച്ചേർസിനു വേണ്ടി കിഷോർ വാര്യത്ത് (യുഎസ്എ), ലക്ഷമി നാഥ് ക്രിയേഷൻസിനു വേണ്ടി സുധീഷ് പിള്ള, സെലിബ്രാന്റ്സിനു വേണ്ടി ഷിബു അന്തിക്കാട് എന്നിവരാണ് ഈ ചിത്രം നിർമിക്കുന്നത്.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഷാബു അന്തിക്കാട്, സംഗീതം കൈലാസ് മേനോൻ പശ്ചാത്തല സംഗീതം ഗോപി സുന്ദർ, എഡിറ്റിങ് ഷമീർ മുഹമ്മദ്, കലാസംവിധാനം അപ്പുണ്ണി സാജൻ, മേക്കപ്പ് റോണക്സ് സേവ്യർ, കോസ്റ്റ്യും ഡിസൈൻ നയന ശ്രീകാന്ത്, അസോസിയേറ്റ് ഡയറക്ടർ അഭിലാഷ് പ റോൾ, പ്രൊഡക്ഷൻ കൺട്രോളർ ജാവേദ് ചെമ്പ്, ഡിജിറ്റൽ മാർക്കെറ്റിങ് -എന്റർടൈൻമെന്റ് കോർണർ, വാർത്താപ്രചരണം വാഴൂർ ജോസ്, ജിനു അനിൽകുമാർ.

Advertisment