വത്തിക്കാന്‍ സിറ്റി: മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ബനഡിക്ട് പതിനാറാമന്‍ രചിച്ച രണ്ട് പേജുള്ള "ആത്മീയ സാക്ഷ്യം' വത്തിക്കാന്‍ പ്രസിദ്ധീകരിച്ചു. ബനഡിക്ട് പാപ്പാ 2006 ഓഗസ്ററ് 29ന് രചിച്ച ആത്മീയസാക്ഷ്യമാണ് വത്തിക്കാന്‍ അദ്ദേഹത്തിന്റെ മരണശേഷം പ്രസിദ്ധീകരിച്ചത്.
/sathyam/media/post_attachments/1EjPjpoPVlualJNaRPNt.jpg)
ഓരോ മാര്‍പാപ്പയും തന്റെ സേവനകാലത്ത് ആത്മീയസാക്ഷ്യം രചിക്കുന്ന പതിവുണ്ട്. മരണശേഷം മാത്രമേ അത് പ്രസിദ്ധീകരിക്കാറുള്ളൂ.
ദൈവത്തിനും മാതാപിതാക്കള്‍ക്കും ഗുരുനാഥന്മാര്‍ക്കും സുഹൃത്തുക്കള്‍ക്കും നന്ദി പറയുന്ന പാപ്പാ അറിഞ്ഞോ അറിയാതെയോ സംഭവിച്ച തെറ്റുകള്‍ക്കു ക്ഷമാപണം നടത്തുന്നുണ്ട്. തിന്മകളും കുറവുകളും ഉണ്ടെങ്കിലും ദൈവം തന്നെ നിത്യതയിലേക്കു സ്വീകരിക്കാന്‍ പ്രാര്‍ഥിക്കണമെന്നു അഭ്യര്‍ഥിച്ചാണ് ആത്മീയസാക്ഷ്യം പൂര്‍ണമാകുന്നത്.