നോര്‍ത്ത് അമേരിക്ക യൂറോപ്പ് മാര്‍ത്തോമാ സൗത്ത് വെസ്റ്റ് റീജിയണല്‍ സേവികാ സംഘ മീറ്റിങ് ജനുവരി 3ന്

author-image
athira kk
New Update

ഡാളസ് : മലങ്കര മര്‍ത്തോമാ സുറിയാനി സഭ നോര്‍ത്ത് അമേരിക്കാ യൂറോപ്പ് ഭദ്രാസനത്തിന്റെ കീഴിലുള്ള സൗത്ത് വെസ്റ്റ് റീജിയണല്‍ സേവികാ സംഘ മീറ്റിങ് ജനുവരി 3 ന് സൂം പ്ലാറ്റ്‌ഫോമിലൂടെ ഉണ്ടായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

Advertisment

publive-image

വൈകിട്ട് 7 മണിക്ക് (ടെക്‌സസ് സമയം) ആരംഭിക്കുന്ന യോഗത്തില്‍ കരോള്‍ട്ടണ്‍ മാര്‍ത്തോമാ ഇടവക വികാരിയും റീജിയണല്‍ പ്രസിഡന്റുമായ റവ. തോമസ് മാത്യു പി. അധ്യക്ഷത വഹിക്കും. ഫാര്‍മേഴ്‌സ് മാര്‍ത്തോമാ ചര്‍ച്ചില്‍ നിന്നുള്ള റവ. അബ്രഹാം തോമസ് വചന ശുശ്രൂഷ നിര്‍വഹിക്കും. റീജിയണിലെ എല്ലാ ഇടവകയില്‍ നിന്നുള്ള സേവികാ സംഘാംഗങ്ങള്‍ യോഗത്തില്‍ പ്രാര്‍ഥനാപൂര്‍വ്വം സംബന്ധിക്കണമെന്ന് സെക്രട്ടറി ജോളി ബാബു അറിയിച്ചു.

സൂം മീറ്റിങ് ഐഡി - 876 261 1625

പാസ്‌കോഡ് -12345

കൂടുതല്‍ വിവരങ്ങള്‍ക്ക് : ജോളി ബാബു : 214 564 3584

Advertisment