ന്യൂയോര്‍ക്ക് ചരിത്രത്തില്‍ ആദ്യവനിതാ ഗവര്‍ണ്ണായി കാത്തി ഹോച്ചല്‍ സത്യപ്രതിജ്ഞ ചെയ്തു

author-image
athira kk
New Update

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ആദ്യമായി വനിതാ ഗവര്‍ണ്ണറായി കാത്തി ഹോച്ചല്‍(64) സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റെടുത്തു. ഞായറാഴ്ച ന്യൂയോര്‍ക്ക് തലസ്്ഥാനമായ ആല്‍ബനിയില്‍ നടന്ന ലളിതമായ ചടങ്ങില്‍ എന്‍.എ.എ.സി.പി. പ്രസിഡന്റ് ഹെയ്‌സല്‍ ഡ്യൂക്കിന്റെ മുമ്പാകെയാണ് സത്യപ്രതിജ്ഞ ചെയ്തത്. ഫാമിലി ബൈബിളും റ്യൂസ് വെല്‍ട്ട് ഫാമിലി ബൈബിളും തൊട്ടാണ് ചടങ്ങ് നിര്‍വഹിച്ചത്. പ്രസിഡന്‍ഷ്യല്‍ ലൈബ്രറിയില്‍ നിന്നും കടമെടുത്തതാണ് റൂസ് വെല്‍ട്ട ഫാമിലി ബൈബിള്‍.

Advertisment

publive-image

ന്യൂയോര്‍ക്കിലെ തിരഞ്ഞെടുക്കപ്പെട്ട 57-മത് ഗവര്‍ണ്ണറും പ്രഥമ വനിതാ ഗവര്‍ണ്ണറുമാണ് കാത്തി.

2021 ആഗസ്റ്റില്‍ മുന്‍ ഗവര്‍ണ്ണര്‍ ആന്‍ഡ്രൂ കുറമാ ലൈംഗീക ആരോപണങ്ങളില്‍ രാജിവെച്ചതിനെ തുടര്‍ന്നാണ് കാത്തി ഹോച്ചല്‍ ആദ്യമായി താല്‍ക്കാലിക ഗവര്‍ണ്ണറായി ചുമതലയേറ്റത്. 2022 നവംബര്‍ നടന്ന ഇടക്കാല തിരഞ്ഞെടുപ്പില്‍ വീണ്ടും നാലു വര്‍ഷത്തേക്ക് കാത്തിഹോച്ചല്‍ ഗവര്‍ണ്ണറായി തിരഞ്ഞെടുക്കപ്പെട്ടു. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ലിഡെല്‍ഡിനെ നേരിയ ഭൂരിപക്ഷത്തിലാണ് കാത്തി തോല്‍പിച്ചത്.

വനിതാ ഗവര്‍ണ്ണറായി ഒരു ചരിത്രം സൃഷ്ടിക്കുകയല്ല മറിച്ചു ഒരു മാറ്റത്തിനു വേണ്ടി ശ്രമിക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് സത്യപ്രതിജ്ഞക്കുശേഷം ഗവര്‍ണ്ണര്‍ വെളിപ്പെടുത്തി. ഗണ്‍വയലന്‍സ്, പാര്‍പ്പിട സൗകര്യങ്ങളുടെ കുറവ്, എന്നിവ പരിഹരിക്കുകയെന്നതാണ് പ്രഥമ ലക്ഷ്യമെന്ന് മുന്‍ ലഫ്റ്റന്റ് ഗവര്‍ണ്ണര്‍ കൂടിയായിരുന്ന കാത്തിവെളിപ്പെടുത്തി.

Advertisment